സമഗ്ര വികസനം ലക്ഷ്യമിട്ട് പയ്യോളി നഗരസഭ ബഡ്‌ജറ്റ്‌

news image
Feb 23, 2021, 7:29 pm IST

പയ്യോളി:  ആരോഗ്യ- ശുചിത്വ -മാലിന്യ സംസ്കരണ മേഖലയ്ക്കും സേവന മേഖലയ്ക്കും മുൻതൂക്കം നൽകി പയ്യോളി നഗരസഭയുടെ  2021-22 വർഷത്തെ ബജറ്റ് വൈസ് ചെയർപേഴ്സൺ സി പി ഫാത്തിമ അവതരിപ്പിച്ചു. 287064081 വരവും 276224826 ചിലവും 10839255 മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് ചെയർപേഴ്സൺ  അവതരിപ്പിച്ചത്. പശ്ചാത്തല മേഖലക്കും പ്രാമുഖ്യം നല്കിയിട്ടുണ്ട് ബജറ്റില്‍.

പ്രധാന ബഡ്ജറ്റ് നിർദ്ദേശങ്ങളും തുകയും

ആരോഗ്യ ശുചിത്വ മാലിന്യ സംസ്കരണ മേഖലക്ക് 1 കോടി ആറര ലക്ഷം രൂപയാണ് വകയിരുത്തിയത്.

പാർപ്പിടം 1 കോടി 22 ലക്ഷം

പട്ടികജാതി വികസനം 97 ലക്ഷം

വിദ്യാഭ്യാസം കല സംസകാരികം 60 ലക്ഷം

വൃദ്ധർ- ഭിന്നശേഷി ആശ്രയ വിഭാഗം 50 ലക്ഷം

ക്യഷി മുഗ സംരക്ഷണം 45 ലക്ഷം രൂപ

വനിതാ വികസനം 55 ലക്ഷം രൂപ

അയ്യങ്കാളി തൊഴിലുറപ്പ് 50 ലക്ഷം

മത്സ്യതൊഴിലാളി മേഖല 16 ലക്ഷം

കുടിവെള്ളം 10 ലക്ഷം

ദുരന്തനിവാരണം 4 ലക്ഷം

പശ്ചാത്തല മേഖല 2 കോടി

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe