“സമ്മറൈസ് “; വിസ്‌ഡം ഇസ്‌ലാമിക് സ്റ്റുഡന്റ്‌സ് ഓർഗനൈസേഷനും ഗേൾസ് ഓർഗനൈസേഷനും പയ്യോളിയിൽ അവധിക്കാല വിദ്യാർത്ഥി ക്യാമ്പ് ആരംഭിച്ചു

news image
May 6, 2023, 2:31 pm GMT+0000 payyolionline.in

 

പയ്യോളി : മത നിരാസത്തിലേക്കും മൂല്യച്യുതിയിലേക്കും വഴുതി പോവുന്ന കുട്ടികളെ ബോധവത്കരിക്കാനും, ലഹരി, മൊബൈൽ അഡിക്ഷൻ, ലൈംഗിക അരാജകത്വങ്ങൾ, ലിബറൽ ചിന്തകളും സ്വതന്ത്രവാദങ്ങളും കൗമാരപ്രായക്കാർക്കിടയിൽ വർദ്ധിച്ച സ്വാധീനം ചെലുത്തുമ്പോൾ, അവധിക്കാലം ഫലപ്രദമായി ഉപയോഗപ്പെടുത്താൻ പയ്യോളി മണ്ഡലം വിസ്‌ഡം ഇസ്‌ലാമിക് സ്റ്റുഡന്റ്‌സ് ഓർഗനൈസേഷനും വിസ്‌ഡം ഇസ്‌ലാമിക് ഗേൾസ് ഓർഗനൈസേഷനും ‌ സംയുക്തമായി ടീനേജ് വിദ്യാർത്ഥികൾക്കായി “സമ്മറൈസ് ” വേനൽ അവധി കാല ക്യാമ്പ് പയ്യോളിയിൽ ആരംഭിച്ചു .

ജില്ലാ പ്രസിഡന്റ് ടിപി അബ്ദുൽ അസീസ് ഉത്ഘാടനം ചെയ്യുന്നു

അഞ്ചു ദിവസം തുടർച്ചയായി നടക്കുന്ന ക്യാമ്പിന്റെ ഉത്ഘാടനം വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ല പ്രസിഡന്റ് ടിപി അബ്ദുൽ അസീസ് നിർവഹിച്ചു. ഫാരിസ്‌ അൽ ഹികമി സൈഫുല്ല അബുബക്കർ ഷഹീൻ എംപി എന്നിവർ പ്രസംഗിച്ചു.

അവധിക്കാലം അറിവിൻ തണലിൽ’ എന്ന പ്രമേയത്തിൽ വിസ്ഡം ഇസ്ലാമിക് സ്റ്റുഡന്റസ് ഓർഗനൈസേഷൻ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ‘സമ്മറൈസ് ‘ മോറൽ സ്കൂളിന്റെ ഭാഗമായിട്ടാണ് ക്യാമ്പ് സംഘടിപ്പിച്ചത് .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe