“സമ്മാനം വേണ്ട, മോദിക്ക് വോട്ട് ചെയ്താൽ മതി”; കല്യാണ കത്തിൽ വെറൈറ്റി ആവശ്യവുമായി കുടുംബം

news image
Mar 25, 2024, 12:17 pm GMT+0000 payyolionline.in

ഹൈദരാബാദ്: വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് വെറൈറ്റി കല്യാണ കത്ത്. തെലങ്കാനയിലെ സംഗ്രാഡ്‌റെഡ്ഡി ജില്ലയിലാണ് മോദിയോടുള്ള അമിതാരാധനയെ വോട്ടാക്കി ശ്രമവുമായി കുടുംബം രം​ഗത്തെത്തിയിരിക്കുന്നത്.

 

സംഗ്രാഡ്‌റെഡ്ഡി സ്വദേശിയായ നാണികാന്തി നരസിംഹലുവിന്റെ മകൻ സായ് കുമാറും മഹിമ റാണിയും തമ്മിലുള്ള വിവാഹം ഏപ്രിൽ നാലിനായിരിക്കും നടക്കുക. പുതുദമ്പതികൾക്ക് സമ്മാനങ്ങൾ കൊണ്ടുവരുന്നതിന് പകരം മോദിക്ക് വോട്ട് ചെയ്താൽ മതിയെന്നായിരുന്നു വിവാഹക്ഷണക്കത്തിലെ പരാമർശം. മോദിക്ക് നിങ്ങൾ നൽകുന്ന വോട്ടാണ് ദമ്പതികൾക്കും കുടുംബത്തിനും ഏറ്റവും വലുതെന്നും കത്തിൽ പറയുന്നു. നരേന്ദ്ര മോദിയുടെ ചിത്രവും ക്ഷണക്കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അതേസമയം മാർച്ച് 13നാണ് ലോക്സഭ തെരഞ്ഞെടുപ്പിനുള്ള തെലങ്കാനയിൽ നിന്നുള്ള ആറ് പേർ ഉൾപ്പെടെ 72 സ്ഥാനാർഥികളുടെ രണ്ടാം പട്ടിക ബി.ജെ.പി പുറത്തുവിട്ടിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe