‘സമ്മാന’മായി കിട്ടിയ സ്ക്രാച്ച് കാർഡ് ചുരണ്ടി; മേപ്പയ്യൂർ സ്വദേശിയുടെ അക്കൗണ്ടിലെ പണവും കൊണ്ടുപോയി

news image
Jul 27, 2021, 10:54 am IST

മേപ്പയ്യൂ :  പണമിടപാട് ആപ്പിൽ സമ്മാനമായി വന്ന ‘സ്‌ക്രാച്ച് കാർഡ്’ ചുരണ്ടിയപ്പോൾ നഷ്ടമായത് അക്കൗണ്ടിലെ പണം. മേപ്പയ്യൂർ സ്വദേശിക്ക് ആണ്  അക്കൗണ്ടിലെ പണം നഷ്ടപ്പെട്ടതു. കീഴ്പയൂരിലെ എടയിലാട്ട് ഉണ്ണികൃഷ്ണനാണ്  കഴിഞ്ഞദിവസം രാത്രി 11 മണിക്ക് ഇദ്ദേഹം ഉപയോഗിക്കുന്ന ഓൺലൈൻ പണമിടപാട് ആപ്പ് വഴി ‘നിങ്ങൾ ഒരു സ്‌ക്രാച്ച് കാർഡിന് അർഹനായിരിക്കുന്നു’ എന്ന സന്ദേശം ലഭിച്ചത്.

 

 

ഇത് തുറന്ന് സ്‌ക്രാച്ച് കാർഡ് ചുരണ്ടിയപ്പോൾ 4934 രൂപ സമ്മാനം ലഭിച്ചതായും ഫോണിൽ മെസേജ് വന്നു. സംശയം തോന്നി ഇടപാട് അവസാനിപ്പിക്കാൻ തുടങ്ങിയപ്പോഴേക്കും മറ്റൊരു ലിങ്കിലേക്ക് പോവുകയും അക്കൗണ്ടിൽനിന്ന്‌ 4934 രൂപ നഷ്ടപ്പെട്ടതായി ആപ്പിൽ സന്ദേശമെത്തുകയും ചെയ്തു.

 

പണമിടപാട് രേഖയിൽ റിവാഡ് കൺസൾട്ടന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ യെസ് ബാങ്ക് എക്കൗണ്ടിലേക്കാണ് പണം പോയിരിക്കുന്നത്. എന്നാൽ പണം നഷ്ടപ്പെടുന്നതിനുമുമ്പ് ഒ.ടി.പി.യോ രഹസ്യ നമ്പറോ ആവശ്യപ്പെട്ടിട്ടില്ലെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു. പണം നഷ്ടപ്പെട്ടതിനുശേഷം മേപ്പയ്യൂരിലെ ഫെഡറൽബാങ്ക് ശാഖയിൽ പരാതിപ്പെട്ടിരുന്നു. എന്നാൽ ഇതുവരെ പണം തിരിച്ചുകിട്ടിയിട്ടില്ല. മേപ്പയ്യൂർ പോലീസിൽ പരാതിപ്പെട്ടതായി അദ്ദേഹം പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe