സയ്യിദ് ഉമ്മര്‍ ബാഫഖി തങ്ങളുടെ മരുമകന്‍ അഡ്വ: പി.എം അബ്ദുളളക്കോയ നിര്യാതനായി

news image
Oct 28, 2013, 11:49 pm IST payyolionline.in

കൊയിലാണ്ടി : സയ്യിദ് ഉമ്മര്‍ ബാഫഖി തങ്ങളുടെ മരുമകനും, മുസ്ലീം ലീഗിന്റെ മുന്‍ വാര്‍ഡ്‌ പ്രസിഡന്റും, ഹയാത്തുല്‍ ഇസ്ലാം മദ്രസ & ചെക്കൂട്ടി പള്ളി ജനറല്‍സെക്രട്ടറിയും, കൊയിലാണ്ടി ബാര്‍ അസോസിയേഷന്‍ മെമ്പറുമായിരുന്ന മുബാറക് റോഡില്‍ അഡ്വ: പി.എം അബ്ദുളളക്കോയ (79) നിര്യാതനായി. ഭാര്യ : ശെരീഫ ഫാത്തിമ (കുഞ്ഞാറ്റ). പിതാവ് : സെയ്ത് ഷെയ്ഖ് ബാഫഖി. മക്കള്‍:  ശെരീഫ സൗദാബി (അബുദാബി), ശെരീഫ ഫൗസിയ, ശെരീഫ ഷബ്ന. ജാമാതാക്കള്‍ : സെയ്ത് മുഹമ്മദ്‌  ബാഫഖി, സെയ്ത് ജാഫര്‍ ഹൈദ്രോസ്, സെയ്ത് ഫസല്‍ ബുഖാരി (മൂവരും അബുദാബി). സഹോദരങ്ങള്‍ : സെയ്ത് ഹുസൈന്‍ ബാഫഖി, സെയ്ത് മുഹമ്മദ്‌  ബാഫഖി, സെയ്ത് പൂക്കോയ തങ്ങള്‍, സെയ്ത് അലവിക്കോയ തങ്ങള്‍. മുസ്ലീം ലീഗ് ട്രഷറര്‍ പി.കെ.കെ ബാവ, കെ ദാസന്‍ എം.എല്‍.എ, കൊയിലാണ്ടി ബാര്‍ അസോസിയേഷന്‍ പ്രതിനിധികള്‍, സെയ്ത് മുഹമ്മദ്‌ മഷ്ഹൂര്‍ കുഞ്ഞിക്കോയ തങ്ങള്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവര്‍ സന്ദര്‍ശിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe