സവാള, ഉരുളക്കിഴങ്ങ് വില ഇടിയുന്നു; തക്കാളിക്ക് ഉയര്‍ന്നുതന്നെ

news image
Dec 3, 2013, 11:35 am IST payyolionline.in

ന്യൂദല്‍ഹി: കിലോക്ക് നൂറു രൂപ വരെ എത്തിയ സവാള വില കുത്തനെ ഇടിയുന്നു. ദല്‍ഹിയിലെ ചില്ലറ വില്‍പന വിപണികളില്‍ കഴിഞ്ഞ രണ്ടാഴ്ചക്കിടെ വില 50 ശതമാനത്തോളമാണ് ഇടിഞ്ഞത്. രണ്ടാഴ്ച മുമ്പുവരെ കിലോക്ക് 70-80 രൂപ വിലയുണ്ടായിരുന്ന സവാളക്ക് കഴിഞ്ഞ ദിവസങ്ങളില്‍ 40 രൂപ വരെയായിരുന്നു വില. പുതിയ വിള വിപണിയില്‍ എത്തിത്തുടങ്ങിയതോടെയാണ് വില കുത്തനെ ഇടിഞ്ഞുതുടങ്ങിയതെന്ന് വിപണിയുമായി ബന്ധപ്പെട്ടവര്‍ പറയുന്നു.
കിലോക്ക് 40-44 രൂപ വരെയത്തെിയ ഉരുളക്കിഴങ്ങ് വിലയും ഇടിഞ്ഞുതുടങ്ങി. കഴിഞ്ഞ ദിവസങ്ങളില്‍ കിലോക്ക് 19-20 രൂപ വരെയായിരുന്നു വില. അതേസമയം, തക്കാളിക്ക് പൊള്ളുന്ന വില തുടരുകയാണ്. കിലോക്ക് 60 രൂപക്കടുത്താണ് തക്കാളിവില.
മഹാരാഷ്ട്ര, രാജസ്ഥാന്‍, കര്‍ണാടക എന്നിവിടങ്ങളില്‍നിന്ന് വന്‍തോതില്‍ സവാള വിപണിയില്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ ഉല്‍പന്നം എത്താന്‍ സാധ്യതയുള്ളതിനാല്‍ വില ഇനിയും ഇടിയുമെന്നാണ് വിപണിയില്‍നിന്നുള്ള വിലയിരുത്തലുകള്‍. കേന്ദ്രസര്‍ക്കാര്‍ കയറ്റുമതി വില ഉയര്‍ത്തിയതോടെ ഒക്ടോബറില്‍ സവാളയുടെ കയറ്റുമതി 86 ശതമാനം ഇടിഞ്ഞിട്ടുണ്ട്. ഇതും വില കുറയാന്‍ കാരണമായതായി വിലയിരുത്തപ്പെടുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe