വടകരയില്‍ രണ്ടു വയസ്സുകാരന്‍ തോട്ടില്‍വീണ് മരിച്ചു

news image
Oct 17, 2021, 5:17 pm IST

കോഴിക്കോട് : വടകരയില്‍ രണ്ടു വയസ്സുകാരന്‍ തോട്ടില്‍ വീണ് മരിച്ചു. വടകര കുന്നൂമ്മക്കര ഷംജാസിന്റെ മകന്‍ മുഹമ്മദ് റൈഹാന്‍ ആണ് മരിച്ചത്. കടയിലേക്ക് പോയ സഹോദരനു പിന്നാലെ പോയ കുട്ടി സമീപത്തെ തോട്ടില്‍ കാല്‍വഴുതി വീഴുകയായിരുന്നു. അതേസമയം, കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ കയറിയ വെള്ളം ഇറങ്ങി തുടങ്ങി. കോഴിക്കോട് കക്കയം വിനോദസഞ്ചാര കേന്ദ്രത്തിലേക്കുള്ള വഴിയുടെ ഒരു ഭാഗം മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയി. ഇവിടെ വലിയ കുഴി രൂപപ്പെട്ടു. സഞ്ചാരികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe