സഹോദരിക്ക് പിന്നാലെ സഹോദരനും കോവിഡ് ബാധിച്ച് മരിച്ചു; കൊയിലാണ്ടി സ്വദേശി മരിച്ചത് ഗുജറാത്തില്‍

news image
May 10, 2021, 4:25 pm IST

കൊയിലാണ്ടി: സഹോദരിക്ക് പിന്നാലെ സഹോദരനും കോവിഡ് ബാധിച്ച് മരിച്ചു.

പൊയിൽക്കാവ് ചക്കിനാരി ഹരിദാസൻ നായർ (68) ആണ് (ഗുജറാത്ത്, കോൾ കേപ് ടയേഴ്സ് ബറോഡ) കോവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ ദിവസമാണ് സഹോദരിയും കോലാപുരിൽ കോവിഡ് ബാധിച്ച് മരണപ്പെട്ടത്.

പരേതരായ ചക്കിനാരി ഗോപാലൻ നായരുടേയും ഉണ്യേമ കുട്ടിയമ്മയുടെയും മകനാണ്. ഭാര്യ: കാഞ്ചന, മകൾ: അഞ്ജലി. സഹോദരങ്ങൾ: രാജൻ നായർ, രാമചന്ദ്രൻ പരേതരായ ബേബിയമ്മ (കമലം), വിജയൻ നായർ, അശോകൻ, ഉഷ.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe