സാംസങിന് പണികിട്ടി; ആപ്പിളിന് 1800 കോടി കൊടുക്കണം

news image
Nov 22, 2013, 1:25 pm IST payyolionline.in

കാലിഫോര്‍ണിയ: ആപ്പിളിന്റെ ഐഫോണ്‍ , ഐ പാഡ് എന്നിവയുടെ പ്രത്യേകതകള്‍ കോപ്പിയടിച്ചതിന് സാംസങിന് പണി കിട്ടി. സിലക്കണ്‍ വാലിയിലെ കോടതിയാണ് ആപ്പളിന് വന്‍തുക നഷ്ടപരിഹാരം നല്‍കാന്‍ സാംസങിനോട് ഉത്തരവിട്ടത്.

ചെറിയ നഷ്ടപരിഹാരം ഒന്നും അല്ല നല്‍കേണ്ടത്. 1824.97 കോടി രൂപയാണ് നല്‍കേണ്ടത്. അമേരിക്കന്‍ കണക്കില്‍ പറഞ്ഞാല്‍ 290 ദശലക്ഷം ഡോളര്‍.

എന്നാല്‍ സാംസങിനും അല്‍പം ആശ്വസിക്കാന്‍ വകയുണ്ട്. സാംസങിന്റെ 13 മോഡലുകള്‍ ആപ്പിള്‍ ഉത്പന്നങ്ങളില്‍ നിന്ന് കോപ്പി അടിച്ചുണ്ടാക്കിയതാണ് എന്നാണ് ഇപ്പോഴത്തെ കോടതി കണ്ടെത്തിയത്. മുമ്പ് മറ്റൊരു കോടതി കണ്ടെത്തിയത് സാംസങിന്റെ 26 മോഡലുകളും ആപ്പിളിനെ കോപ്പി അടിച്ചതാണെന്നായിരുന്നു.

സാംസങ് കമ്പനി വിധിയെ ഇപ്പോഴും അംഗീകരിച്ചിട്ടില്ല. അപ്പീല്‍ പോകാന്‍ തന്നെയാണ് തീരുമാനം. ഇതിനിടെ 2014 മാര്‍ച്ച് മാസത്തില്‍ മറ്റൊരു വിചാരണ കൂടി ആരംഭിക്കുന്നുണ്ട്. സാംസങിന്റെ പുതിയ മോഡലുകളും ആപ്പിള്‍ ഉത്പന്നങ്ങളുടെ പകര്‍പ്പാവകാശം ലംഘിച്ചുകൊണ്ടുള്ളതാണെന്ന കേസില്‍ ആണിത്.

ലോകത്തെ സ്മാര്‍ട്ട് ഫോണ്‍ ഭീമന്‍മാരായ ആപ്പിളും സാംസങും തമ്മില്‍ പല രാജ്യങ്ങളിലും കേസുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. 300 ദശലക്ഷം ഡോളറിന്റ വിപണിക്ക് വേണ്ടിയുള്ള പോരാട്ടമാണ്. ആപ്പിള്‍ ഉന്നയിക്കുന്ന പകര്‍പ്പാവകാശ ലംഘനത്തെ സാംസങ് അതേ നാണയത്തില്‍ തിരിച്ചടിക്കുന്നും ഉണ്ട്. ആപ്പിളിന്റെ പല മോഡലുകളും സാംസങ് ഫോണുകളുടെ കോപ്പിയാണെന്നാണ് ആരോപണം. അതുപോലെ സാംസങ് കോപ്പിഅടിച്ചു എന്ന് പറയുന്ന ആപ്പിള്‍ ഫീച്ചറുകളുടെ പേറ്റന്റിന് നിയമസാധുതയില്ലെന്നും സാംസങ് പറയുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe