സാധാരണക്കാരുടെ നെഞ്ചിൽ മഞ്ഞക്കുറ്റി അടിച്ചുകൊണ്ടാകരുത് വികസനം: ഇത്‌ പുതിയ ഭാരതമെന്ന് വിവേക്

news image
Apr 25, 2023, 9:57 am GMT+0000 payyolionline.in

തിരുവനന്തപുരം∙ സാധാരണക്കാരുടെ നെഞ്ചിലൂടെ മഞ്ഞക്കുറ്റികൾ അടിച്ചുകൊണ്ടാകരുത് വികസനമെന്ന് നടൻ ‍വിവേക് ഗോപൻ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്ത വന്ദേഭാരത് എക്സ്പ്രസിൽ യാത്ര ചെയ്യുന്ന ചിത്രം സഹിതം പങ്കുവച്ചാണ്, സിൽവൽ ലൈനെ പരോക്ഷമായി വിമർശിച്ചുകൊണ്ടുള്ള നടന്റെ വാക്കുകൾ. വികസനത്തെ ആരും എതിർക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ വിവേക് ഗോപൻ, ഇത് പുതിയ ഭാരതമാണെന്നും ഫെയ്സ്ബുക്കിൽ കുറിച്ചു.

‘‘ജീവിതത്തിന്റെ യാത്രയിൽ എന്നും ‘ഓർമ്മിക്കാൻ ഒരു യാത്ര കൂടി’. വികസനത്തിന്റെ യാത്ര. ഭാരത എഞ്ചിനീയർമാർ നിർമിച്ച മെയ്ഡ് ഇൻ ഇന്ത്യ ഹൈ സ്പീഡ് ട്രെയിൻ വന്ദേഭാരതിന്റെ മലയാളി മണ്ണിലൂടെയുള്ള ആദ്യ ഒഫീഷ്യൽ യാത്ര. ഇത്‌ പുതിയ ഭാരതം. വികസനത്തെ ആരും എതിർകുന്നില്ല. അതു പക്ഷേ, സാധാരണക്കാരുടെ നെഞ്ചിലൂടെ മഞ്ഞക്കുറ്റികൾ അടിച്ചുകൊണ്ട് ആവരുത്. വന്ദേ ഭാരതം.’ – വിവേക് ഗോപൻ കുറിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe