24
Tuesday
Nov 2020
Home > ആര്യകല്‍പ

സാനിയ മിര്‍സയുടെ ഫാം ഹൌസ് നടത്തിപ്പുകാരന്‍ അറസ്റ്റില്‍

Tuesday 27 OCTOBER 2020

 

ഹൈദരാബാദ്: തെലങ്കാനയിലെ വിക്രാബാദില്‍ സംഭവിച്ച വെടിവയ്പ്പ് കേസില്‍ ടെന്നീസ് താരം
സാനിയ മിര്‍സയുടെ ഫാം ഹൌസ് നടത്തിപ്പുകാരന്‍ അറസ്റ്റിലായി. ഉമര്‍ എന്നയാളെയാണ് ചൊവ്വാഴ്ച പൊലീസ് അറസ്റ്റിലായി. ഉമര്‍ എന്നയാളെയാണ് ചൊവ്വാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്.നാല് ദിവസം മുന്‍പാണ് വിക്രാബാദിലെ കാടിന് സമീപമുള്ള ദം ഗുണ്ട് ഡാമിന് അടുത്തുള്ള ഫാം ഹൌസിന് അടുത്ത് വച്ച് ഗ്രാമീണരുടെ പശു വെടിയേറ്റ് കൊല്ലപ്പെട്ടത്. ഇത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഫാം ഹൌസില്‍ നിന്നാണ് വെടിവച്ചതെന്ന് വ്യക്തമായിരുന്നു.

ഇതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഫാം ഹൌസ് നടത്തിപ്പുകാരന്‍ ഉമര്‍ അറസ്റ്റിലായത്. ഇയാള്‍ക്ക് എവിടുന്ന് തോക്ക് ലഭിച്ചു തുടങ്ങിയ കാര്യങ്ങളും പൊലീസ് അന്വേഷിച്ച് വരുകയാണ്.നേരത്തെ തന്നെ സമീപ ഗ്രാമീണര്‍ ഫാം ഹൌസിനെതിരെ പരാതിയുമായി രംഗത്ത്
എത്തിയിരുന്നു.

ഗ്രാമത്തില്‍ നിന്നും കന്നുകാലികളെ മേയ്ക്കാന്‍ പോകുന്നവരെ
ഫാം ഹൌസ് അധികൃതര്‍ ഭീഷണിപ്പെടുത്തിയിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്.സംഭവത്തില്‍ ബാലസ്റ്റിക്ക് പരിശോധന അടക്കം നടത്തി ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കും എന്നാണ് കേസ് അന്വേഷിക്കുന്ന ലോക്കല്‍ പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

 

 

 

.


സാനിയ മിര്‍സയുടെ ഫാം ഹൌസ് നടത്തിപ്പുകാരന്‍ അറസ്റ്റില്‍

അഴിയൂര്‍ പഞ്ചായത്ത്‌ ജനകീയ മുന്നണി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം‍

Monday 23 NOVEMBER 2020

അഴിയൂര്‍ :  ആവിക്കര വാര്‍ഡില്‍ ജനകീയ മുന്നണി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ യു ഡി എഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ കോട്ടയില്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് കണ്‍വീനര്‍ പാമ്പള്ളി ബാലകൃഷ്ണന്‍ അദ്ധ്യക്ഷം വഹിച്ചു. പ്രദീപ് ചോമ്പാല, വി പി പ്രകാശന്‍ ഹാരിസ് മുക്കാളി, പി.രാഘവന്‍ മാസ്റ്റര്‍, രാമത്ത് പുരുഷു, കെ പി .വിജയന്‍, കെ.പി.രവീന്ദ്രന്‍, പി.ബാബുരാജ് (വാര്‍ഡ് സ്ഥാനാര്‍ത്ഥി), എന്നിവര്‍ ചടങ്ങില്‍   പ്രസംഗിച്ചു. മുഹമ്മദ് പാണത്തോടി(ചെയര്‍), പുരുഷു രാമത്ത്(കണ്‍) പി.പി.ഭാസ്‌കരന്‍(ട്രഷ) എന്നിവര്‍ ഭാരവാഹികളായി.

 

 

.

ആവിക്കര വാര്‍ഡില്‍ ജനകീയ മുന്നണി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ യു ഡി എഫ്നിയോജക മണ്ഡലം ചെയര്‍മാന്‍ കോട്ടയില്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു

 

 

 

 

 

error: Content is protected !!