സാമ്പത്തിക പ്രതിസന്ധി; ബൈജുവിനെ സിഇഒ സ്ഥാനത്ത് നിന്ന് മാറ്റുന്നതിന് വോട്ട് ചെയ്ത് നിക്ഷേപകർ

news image
Feb 23, 2024, 2:27 pm GMT+0000 payyolionline.in

ബംഗ്ളൂരു : ബൈജൂസ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിന് പിന്നാലെ ബൈജു രവീന്ദ്രനെ പുറത്താക്കാൻ വോട്ട് ചെയ്ത് പ്രധാന നിക്ഷേപകർ. പ്രോസസ് എൻവി, പീക് എക്സ്‍വി എന്നീ നിക്ഷേപകർ ബൈജു രവീന്ദ്രനെ സിഇഒ സ്ഥാനത്ത് നിന്ന് മാറ്റുന്നതിന് അനുകൂലമായി വോട്ട് ചെയ്തു. ഇവർക്ക് പുറമേ മറ്റ് ചില നിക്ഷേപകർ കൂടി ബൈജു രവീന്ദ്രനെതിരെ വോട്ട് ചെയ്തുവെന്നാണ് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്യുന്നത്.

 

ഇതിനിടെ ബൈജൂസിലെ ചില ജീവനക്കാർ സൂം മീറ്റിംഗിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ചു. കൂകി വിളിച്ചും അപശബ്ദങ്ങളുണ്ടാക്കിയും വിസിലടിച്ചും ഇവർ യോഗം തടസ്സപ്പെടുത്താൻ ശ്രമിച്ചെന്ന് റിപ്പോർട്ട്. ഇന്നത്തെ ഇജിഎമ്മിൽ ഉണ്ടായ തീരുമാനങ്ങൾ അംഗീകരിക്കില്ലെന്ന് ബൈജൂസ് വാർത്താക്കുറിപ്പ്. അന്തിമ ഉത്തരവ് പറയുന്നത് വരെ ഇജിഎം തീരുമാനങ്ങൾ നടപ്പാക്കരുതെന്ന് കർണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുണ്ട്.ഇജിഎമ്മിനെതിരെ ബൈജു രവീന്ദ്രൻ നൽകിയ ഹർജിയിലാണ് ഇടക്കാല ഉത്തരവ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe