സിഎക്കാരെ ഇന്ത്യൻ ബാങ്ക് വിളിക്കുന്നു; 312 ഒഴിവുകളിലേക്ക് ജൂൺ 14 വരെ അപേക്ഷിക്കാം

news image
May 31, 2022, 10:48 am IST payyolionline.in

ദില്ലി:  ഇന്ത്യൻ ബാങ്ക്  സ്പെഷ്യലിസ്റ്റ് ഓഫീസർ  തസ്തികയിലേക്ക് റിക്രൂട്ട്‌മെന്റ് വിജ്ഞാപനം പുറത്തിറക്കി. യോഗ്യരും താൽപ്പര്യമുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.indianbank.in വഴി 2022 മെയ് 24 മുതൽ അപേക്ഷിക്കാം. അപേക്ഷകർക്ക് 2022 ജൂൺ 14 വരെ ഓൺലൈനായി അപേക്ഷിക്കാം. ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവിലൂടെ ആകെ 312 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. “ഒഴിവുകളുടെ എണ്ണവും സംവരണം ചെയ്ത ഒഴിവുകളുടെ എണ്ണവും താൽക്കാലികമാണ്, ഇവ വ്യത്യാസപ്പെടാം,” ഔദ്യോഗിക അറിയിപ്പിൽ പറയുന്നു.  ഉദ്യോഗാർത്ഥികൾ അപേക്ഷയുടെ എഡിറ്റ്/മാറ്റം ഉൾപ്പെടെയുള്ള ഓൺലൈൻ രജിസ്ട്രേഷൻ മെയ് 24 മുതൽ ജൂൺ 16 വരെ നടത്താം. അപേക്ഷാ ഫീസ്/ഇന്റിമേഷൻ ചാർജുകൾ (ഓൺലൈനായി) മെയ് 24 മുതൽ ജൂൺ 16 വരെ അടക്കാം. 312 ഒഴിവുകളാണ് ആകെയുള്ളത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe