കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിന് ശേഷവും നടൻ സിദ്ദിഖ് ഒളിവിൽ തന്നെ. ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് സിദ്ദിഖ് ഒളിവിൽ പോയത്. സിദ്ദിഖ് എവിടെ എന്ന് അറിയില്ല എന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. സിദ്ദിഖിന്റെ ഫോൺ ഇപ്പോഴും സ്വിച്ച് ഓഫ് ആയി തന്നെ തുടരുകയാണ്. പ്രത്യേക അന്വേഷണ സംഘം നോട്ടീസ് അയച്ചാൽ മാത്രം ചോദ്യം ചെയ്യലിനായി ഹാജരാകുമെന്നാണ് സിദ്ദിഖിന്റെ അഭിഭാഷകർ അറിയിച്ചിരിക്കുന്നത്. ഇന്നോ നാളെയോ നോട്ടീസ് അയക്കുമെന്നാണ് പൊലീസിന്റെ പ്രതികരണം.
സിദ്ദിഖ് ഇപ്പോഴും ഒളിവിൽ തന്നെ, ഫോണും സ്വിച്ച് ഓഫ്; നോട്ടീസ് കിട്ടിയാൽ ഹാജരാകുമെന്ന് അഭിഭാഷകർ
Oct 1, 2024, 5:25 am GMT+0000
payyolionline.in
കെ. എം ഷാജിയുടെ നിലമ്പൂരിലെ പൊതുയോഗം നേതൃത്വം മുടക്കിയെന്ന് ആരോപണം; നിഷേധിച് ..
വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് 48.50 രൂപ വർദ്ധിപ്പിച്ചു; ഇന്ന് ..