തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാര്‍ത്ഥന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകൾ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേട് തകർത്ത് സെക്രട്ടറിയേറ്റിനകത്തേക്ക് കടക്കാൻ ശ്രമിച്ച എംഎസ്എഫ് പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി. പിന്നാലെ മാർച്ചുമായി എത്തിയ മഹിളാകോൺഗ്രസ് പ്രവർത്തകർ ബാരിക്കേടിന് മുകളിൽ കയറി മുദ്രാവാക്യം വിളിച്ചു. മഹിളാകോൺഗ്രസ് പ്രവർത്തകരെ പുരുഷ പൊലീസ് നേരിട്ടെന്ന് ആരോപിച്ച് യൂത്ത്കോൺഗ്രസ് പ്രവർത്തകരും സെക്രട്ടറിയേറ്റിന് മുന്നിലെത്തിയതോടെ പൊലീസുമായി ഏറ്റുമുട്ടലുണ്ടായി. പിന്നീട് ഒരു മണിക്കൂറോളം പ്രവർത്തകർ സെക്രട്ടറിയേറ്റിന് മുന്നിൽ കുത്തിയിരുന്നു. ഏറെ സമയം കഴിഞ്ഞ് മുതിർന്ന നേതാക്കൾ ഇടപെട്ടാണ് പ്രവർത്തകരെ പിരിച്ചു വിട്ടത്.
സിദ്ധാര്‍ത്ഥന്റെ മരണം; പ്രതിഷേധം ഒടുങ്ങുന്നില്ല; സിബിഐ അന്വേഷിക്കണം, സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം
Mar 6, 2024, 10:05 am GMT+0000
payyolionline.in
മാർച്ച് എട്ടിന് മെട്രോ സർവീസ് രാത്രി 11.30 വരെ
പ്രിയങ്ക റായ്ബറേലിയിലും രാഹുൽ അമേത്തിയിലും വയനാട്ടിലും മത്സരിച്ചേക്കും; ഔദ്യേ ..