സിദ്ധാര്‍ഥ് ബിര്‍ള ഫിക്കി പ്രസിഡന്‍റ്

news image
Nov 16, 2013, 7:09 pm IST payyolionline.in
ന്യൂഡല്‍ഹി: ഫെഡറേഷന്‍ ഒഫ് ഇന്ത്യന്‍ ചേംബേഴ്സ് ഒഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി(ഫിക്കി) പ്രസിഡന്‍റായി എക്സ്പ്രോ ഇന്ത്യ ലിമിറ്റഡ് ചെയര്‍മാന്‍ സിദ്ധാര്‍ഥ് ബിര്‍ള തെരഞ്ഞെടുക്കപ്പെട്ടു. ഡിസംബര്‍ 21ന് ഫിക്കിയുടെ വാര്‍ഷിക ജനറല്‍ യോഗത്തില്‍ ചുമതലയേല്‍ക്കും. സിദ്ധാര്‍ഥയുടെ നേതൃത്വം ഫിക്കിക്ക് ഏറെ ഗുണം ചെയ്യുമെന്ന് ഇപ്പോഴത്തെ പ്രസിഡന്‍റ് നൈന ലാല്‍ കിദ്വായി.

സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്ന് എംബിഎ നേടിയ അമ്പത്താറുകാരനായ സിദ്ധാര്‍ഥിന് ഹാര്‍വാഡ് ബിസിനസ് സ്കൂളുമായും ബന്ധമുണ്ട്. ഡിഗ്ജാം ലിമിറ്റഡിന്‍റെ സ്ഥാപകനാണ്. ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ്സ് ഒഫ് ഇന്ത്യയുടെ സെന്‍ട്രല്‍ കൗണ്‍സിലില്‍ സര്‍ക്കാര്‍ നോമിനിയുമാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe