സിനിമ സംഘടനകള്‍ നിസഹകരിക്കുന്നു; അമ്മയില്‍ അംഗത്വം നേടാനൊരുങ്ങി നടന്‍ ശ്രീനാഥ് ഭാസി

news image
Apr 27, 2023, 6:06 am GMT+0000 payyolionline.in

കൊച്ചി> താരസംഘടനയായ അമ്മയില്‍ അംഗത്വം നേടാനൊരുങ്ങി നടന്‍ ശ്രീനാഥ് ഭാസി. സിനിമ സംഘടനകള്‍ നിസ്സഹകരിക്കുമെന്നു പ്രഖ്യാപിച്ചതോടെയാണ് അമ്മയില്‍ അംഗത്വം നേടാന്‍ ശ്രീനാഥ് ഭാസി തയ്യാറാവുന്നത്. അമ്മയുടെ ഓഫീസിലെത്തി അംഗത്വം നേടാനുള്ള അപേക്ഷ ശ്രീനാഥ് ഭാസി കൈമാറി. അമ്മയുടെ നിയമപ്രകാരം എക്‌സിക്യൂട്ടീവിന്റെ അനുമതിക്കു ശേഷം മാത്രമേ അപേക്ഷ സ്വീകരിക്കാന്‍ നടപടി സ്വീകരിക്കുകയുള്ളൂ.

നിര്‍മ്മാതാവില്‍ നിന്ന് അഡ്വാന്‍സ് വാങ്ങിയിട്ടും കൃത്യമായ ഷെഡ്യൂള്‍ പാലിക്കാതെ ഒരേസമയം പല സിനിമകള്‍ക്കു ഡേറ്റ് കൊടുത്തു എന്നും സിനിമയുടെ ഷെഡ്യൂളുകള്‍ തകിടം മറിച്ചുവെന്നുമുള്ള പരാതിയിലാണു ശ്രീനാഥ് ഭാസിയുമായി നിസ്സഹകരിക്കുമെന്നു ചലച്ചിത്ര സംഘടനകള്‍ പ്രഖ്യാപിച്ചത്. മാത്രമല്ല നിര്‍മ്മാതാവുമായി ഒപ്പുവയ്ക്കുന്ന കരാറില്‍ അമ്മയുടെ റജിസ്‌ട്രേഷന്‍ നമ്പര്‍ ഉണ്ടാകണമെന്നും അല്ലാത്ത താരങ്ങളുടെ കാര്യത്തില്‍ തങ്ങള്‍ക്കു റിസ്‌കെടുക്കാനാകില്ലെന്നും സംഘടനകള്‍ വ്യക്തമാക്കി. ഇതേത്തുടര്‍ന്നാണ് ശ്രീനാഥ് ഭാസി അംഗത്വത്തിന് അപേക്ഷിച്ചത്.

 

തന്റെ പ്രാധാന്യം സിനിമകളില്‍ എഡിറ്റ് ചെയ്തുവരുന്ന ഭാഗങ്ങളില്‍ കുറയുന്നു എന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കങ്ങളാണ് ഷെയ്‌നുമായുള്ള നിസ്സഹകരണത്തിനു കാരണമായത്. ഷെയ്ന്‍ അമ്മ അംഗമാണ്. അതേസമയം താരങ്ങളുടെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ടു നിര്‍മാതാക്കളുടെ നിലപാടിനെ പൂര്‍ണമായി പിന്തുണയ്ക്കുന്നില്ലെന്നു ഫെഫ്ക നേതൃത്വം വ്യക്തമാക്കി.
 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe