സിപിഎമ്മും സർക്കാരും ഒരു മതത്തിനും എതിരല്ല, സ്വാഗതഗാന വിവാദത്തിൽ എം വി ഗോവിന്ദൻ

news image
Jan 10, 2023, 6:11 am GMT+0000 payyolionline.in

കണ്ണൂർ : കലോത്സവത്തിലെ സ്വാഗത ഗാനം സംബന്ധിച്ച് വിവാദമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. സിപിഎമ്മും സർക്കാരും ഒരു മതത്തിനും എതിരല്ല. സർക്കാരിന്റെ ഈ നിലപാടിനെതിരെ ആരെങ്കിലും ഇടപെട്ടിട്ടുണ്ടെങ്കിൽ അത് പരിശോധിക്കും. അത് തന്നെയാണ് കോഴിക്കോട് ജില്ല സെക്രട്ടറിയറ്റും പറഞ്ഞതെന്നും ​ഗോവിന്ദൻ വ്യക്തമാക്കി. കലോത്സവത്തിലെ സ്വാ​ഗത​ഗാനത്തിൽ മുസ്ലിം വേ​ഷദാരിയെ തീവ്രവാദിയായി ചിത്രീകരിച്ച സംഭവത്തിൽ നടപടിയെടുക്കണമെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പ്രതികരണം.

തൃപുരയിലെ രാഷ്ട്രീയ നീക്കം ബിജെപി അധികാരത്തിൽ വരാൻ പാടില്ലെന്നതിനാലെന്നും അതിന് അതാത് പ്രദേശത്ത് സഖ്യമുണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ത്രിപുരയിൽ കോൺ​ഗ്രസും സിപിഎമ്മുമായുള്ള സഖ്യച‍ർച്ചകൾ നടക്കുന്നതിനിടെയാണ് പ്രതികരണം. കേരള ഘടകം വേറെയാണ്. ഇവിടെ ബിജെപി ഇല്ല. ഇവിടെ പ്രധാനമായും രണ്ട് മുന്നണികളാണ് മത്സരിക്കുന്നതെന്നും ത്രിപുര വിഷയത്തിൽ എം വി ​ഗോവിന്ദൻ പറഞ്ഞു.

കാര്യവട്ടം സ്റ്റേഡിയത്തിലെ ഇന്ത്യ – ശ്രീലങ്ക ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് നിരക്ക് വർദ്ദനയിലെ കായികമന്ത്രിയുടെ ന്യായീകരണത്തോടും അദ്ദേഹം പ്രതികരിച്ചു. പട്ടിണിക്കാരെല്ലാം ചേർന്നാണ് കളി കണ്ടു കൊണ്ടിരിക്കുന്നത്. പട്ടിണി കിടക്കുമ്പോൾ ആസ്വദിക്കുക പ്രയാസമാണ് എന്നായിരിക്കും മന്ത്രി ഉദ്ദേശിച്ചിട്ടുണ്ടാവുക എന്നാണ് എം വി ​ഗോവിന്ദൻ പറഞ്ഞത്. പട്ടിണി കിടക്കുന്നവർ കളി കണേണ്ട എന്നായിരുന്നു കായികമന്ത്രി വി അബ്ദുറഹിമാൻ പ്രതികരിച്ചത്. ഇത് വലിയ വിവാദമായിരുന്നു. ഈ പ്രസ്താവനയിൽ ഇടത് മുന്നണിയെയും സർക്കാരിനെയും വിമർശിച്ച് പ്രതിപക്ഷം രം​ഗത്തെത്തിയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe