സിപിഐഎം മുൻ ഒഞ്ചിയം എരിയാ സെക്രട്ടറി ഇ എം ദയാനന്ദൻ അന്തരിച്ചു

news image
Apr 26, 2023, 4:08 am GMT+0000 payyolionline.in

വടകര: സിപിഐഎം മുൻ ഒഞ്ചിയം എരിയാ സെക്രട്ടറിയും സാമൂഹ്യ രാഷ്ട്രീയ മണ്ഡലങ്ങളിൽ നിറ സാന്നിദ്ധ്യവുമായിരുന്നു   ഇ എം ദയാനന്ദൻ. (71)  അന്തരിച്ചു. അർബുദ രോഗത്തെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വടകര ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻറായിരുന്നു.

കെ.എസ് വൈ എസ് ജില്ലാ ജോ : സെക്രട്ടറി. , ഡിവൈഎഫ്ഐ ഒഞ്ചിയം ബ്ലോക്ക് സെക്രട്ടറി പ്രസിഡന്റ് . എൽ ഡി എഫ് അഴിയൂർ പഞ്ചായത്ത് കൺവീനർ. കർഷകസംഘം ഒഞ്ചിയം ഏരിയ കമ്മിറ്റി , മെമ്പർ . നവോദയം വായനശാല ചിറയിൽ പീടിക  പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.

മൂന്ന് ദശകകാലത്തിലേറെ കാലം സി പി ഐ എം ഒഞ്ചിയം ഏരിയാ കമ്മിറ്റി  മെമ്പറായും അഞ്ച് വർഷക്കാലം ഏരിയാ സെക്രട്ടരിയായും പ്രവർത്തിച്ചു. നിലവിൽ കല്ലാമല ബ്രാഞ്ച് പാർട്ടി അംഗം. ചോമ്പാൽ കൈത്തറി സഹകരണ സംഘം ജീവനക്കാരനായിരുന്നു.വിലക്കയറ്റത്തിനെതിരായ സമരത്തിൽ പങ്കെടുത്ത് ഒരു മാസക്കാലം ജയിൽവാസം അനുഭവിച്ചു. പാർട്ടി നേരിട്ടപ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ധീരമായ നേതൃത്വം നൽകാൻ ദയാനനന്തന് കഴിഞ്ഞു.

അച്ഛൻ: പരേതനായ ഇ.എം നാണു മാസ്റ്റർ .അമ്മ :സാവിത്രി .ഭാര്യ: സീത (റിട്ട. റൂറൽ ബാങ്ക് വടകര).സഹോദരങ്ങൾ: രക്നരാജ്, പത്മരാജ് (റിട്ട. വാട്ടർ അതോറിറ്റി ) ബാൽറാം (വ്യാപാരി കുഞ്ഞിപ്പള്ളി ടൗൺ )  ,രാജീവ്, ഷീന, ഷാജി (നാടൻ പാട്ട് കലാകാരൻ) , നീരുപ് കുമാർ (ദുബായ്) .ഇ എം ദയാനന്ദന്റ നിര്യാണത്തിൽ സി പി എം  ജില്ലാ സെക്രട്ടറി പി  മോഹനൻ ,മുൻ കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. മുൻ മന്ത്രി  സി.കെ.നാണു, സാമൂഹിക, സാംസ്ക്കാരിക ,രാഷ്ട്രീയ രംഗത്തെ പ്രമുഖരായ ആർ  ഗോപാലൻ,ടി  പി  ബിനീഷ്,പ്രദീപ് ചോമ്പാല, എ  ടി ശ്രീധരൻ,അഡ്വ എം കെ പ്രേംനാഥ്,പി  എം അശോകൻ,പി ബാബുരാജ്, കെ  പി ഗിരിജ ,എം  പി  ബാബു എന്നിവർ അനുശോചിച്ചു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe