പയ്യോളി: വില്ലേജ് ഓഫീസുകളിൽ പൊതു ജനങ്ങൾക്ക് ലഭ്യമാകേണ്ട സേവനാവകാശം കൃത്യമായി ലഭിക്കുന്നതിന് തടസ്സമായി നില്ക്കുന്നത് ജീവനക്കാരുടെ അപര്യാപ്തതയാണ്. എന്നാൽ മിക്ക വില്ലേജുകളിലും ഒരു അധികാരവുമില്ലാതെ വില്ലേജ് ഫീൽഡ് അസിസ്റ്റൻ്റ്മാരുണ്ട്. ഓരോ വില്ലേജിലും ഒരു വി.എഫ്.എ ക്ക് എങ്കിലും ക്ലാർക്കായി പ്രൊമോഷൻ നൽകിയാൽ ജനങ്ങളുടെ ബുദ്ധിമുട്ടിന് ഒരു പരിധി വരെ പരിഹാരമുണ്ടാകും.വി.എഫ്.എ.മാർക്ക് പ്രൊമോഷൻ നൽകണമെന്ന് സിപിഐ.പയ്യോളി ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.
ബി.ദർശിത്ത്അധ്യക്ഷനായിരുന്നു.കെ.ശശിധരൻ റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.എൻ.ശ്രീധരൻ, ഇരിങ്ങൽ അനിൽ കുമാർ, പി.വി.ബാബു, റസിയാ ഫൈസൽ, വി.എം.ഷാഹുൽ ഹമീദ്, പി.എം.ഭാസ്കരൻ സംസാരിച്ചു.കെ ശശിധരൻ മണ്ഡലം സെക്രട്ടേറിയറ്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടതിനാൽ ലോക്കൽ സെക്രട്ടറിയായി വി.എം.ഷാഹുൽഹമീദിനെ തെരഞ്ഞെടുത്തു.