സില്‍വര്‍ ലൈന്‍: മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘന നോട്ടീസ്

news image
Jan 14, 2022, 5:27 pm IST payyolionline.in

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് സ്പീക്കര്‍ക്ക് ആലുവ എം.എല്‍.എ അന്‍വര്‍ സാദത്ത് പരാതി നല്‍കി. സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഡി.പി.ആറുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ തെറ്റായ ഉത്തരം നല്‍കിയെന്നാരോപിച്ചാണിത്.

നിയമസഭയില്‍ മുഖ്യമന്ത്രി നല്‍കിയ മറുപടിയില്‍, പദ്ധതിയുടെ വിശദ പദ്ധതി രേഖ സിഡിയില്‍ ഉള്‍പ്പെടുത്തി നല്‍കിയെന്നാണ് പറഞ്ഞത്. എന്നാല്‍, നല്‍കിയിട്ടില്ലെന്ന് കാണിച്ചാണ്‌ അന്‍വര്‍ സാദത്ത് പരാതി നല്‍കിയത്.

അന്‍വര്‍ സാദത്ത് നല്‍കിയ നക്ഷത്ര ചിഹ്നം ഇടാത്ത ചോദ്യത്തിലാണ് ഡി.പി.ആറിന്റെ വിശദാംശങ്ങള്‍ അന്വേഷിച്ചത്. ഒക്ടോബര്‍ 27നാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്.

അതേസമയം, കണ്ണൂര്‍ മാടായിപ്പാറയില്‍ കെ റെയില്‍ അതിരടയാള കല്ലുകള്‍ പിഴുതുമാറ്റി കൂട്ടിയിട്ട ശേഷം റീത്ത് വെച്ച നിലയില്‍ പ്രതിഷേധം. സംഭവത്തില്‍ പഴയങ്ങാടി പൊലീസ് അന്വേഷണം ആരംഭിച്ചു.

സമാനരീതിയില്‍ സംസ്ഥാനത്ത് പലയിടങ്ങളിലായി കെ റെയിലിനെതിരെ പ്രതിഷേധം ഉണ്ടായിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe