സിൽവർലൈനിൽ അനിശ്ചിതത്വം:ഒമ്പത് ജില്ലകളിൽ സാമൂഹികാഘാത പഠന കാലാവധി അവസാനിച്ചു,പുതിയ വിജ്ഞാപനം ഉടനെന്ന് കെ റെയിൽ

news image
Jul 26, 2022, 9:58 am IST payyolionline.in

തിരുവനന്തപുരം : സിൽവർ ലൈനിൽ അനിശ്ചിതത്വം തുടരുന്നു. സാമൂഹികാഘാത പഠനത്തിനായി സർക്കാർ നിശ്ചയിച്ച് നൽകിയ കാലാവധി ഒമ്പത് ജില്ലകളിൽ തീർന്നു. കാലാവധി തീർന്നിട്ടും ഇപ്പോഴും പഠനം തുടരുകയാണ്. പഠനം തുടരണോ വേണ്ടയോ എന്നതിൽ സർക്കാർ ഇതുവരെ വിജ്ഞാപനം പുതുക്കി ഇറക്കിയിട്ടുമില്ല . കല്ലിടലിനു പകരം ഉള്ള ജിയോ മാപ്പിങ്ങും എങ്ങുമെത്തിയില്ല. വിജ്ഞാപനം ഉടൻ പുതുക്കി ഇറക്കുമെന്ന് കെ റെയിൽ അധികൃതർ അറിയിച്ചു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe