സിൽവർ‌ലൈൻ കേസുകൾ പിൻവലിക്കണം – കെ.റെയിൽ വിരുദ്ധ ജനകീയ സമിതി പയ്യോളി മുൻസിപ്പൽ കമ്മിറ്റി

news image
Sep 27, 2022, 7:38 am GMT+0000 payyolionline.in

 

പയ്യോളി: ഹൈക്കോടതി പോലും വിമർശിക്കപ്പെട്ട കെ.റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സമരം ചെയ്തവർക്കെതിരെ എടുത്ത കേസുകൾ എത്രയും വേഗം പിൻവലിക്കാനും, പദ്ധതി ഉപേക്ഷിച്ചതായി അറിയിച്ചു കൊണ്ടുള്ള ഉത്തരവ് ഇറക്കാനും കെ.റെയിൽ വിരുദ്ധ ജനകീയ സമിതി പയ്യോളി മുൻസിപ്പൽ കമ്മിറ്റി സർക്കാറിനോട് അഭ്യർത്ഥിച്ചു.

യോഗത്തിൽ പടന്നയിൽ പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു. യോഗം വടകര മേഖല കൺവീനർ സി.ടി.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഒക്ടോബർ 8 ന് അഴിയൂരിൽ നിന്നു ആരംഭിച്ച് കാട്ടിൽ പീടികയിൽ സമാപിക്കുന്ന കിടപ്പാട സംരക്ഷണ ജാഥക്ക് പയ്യോളിയിൽ സ്വീകരണം നൽകാൻ തീരുമാനിച്ചു. മoത്തിൽ അബ്ദുറഹിമാൻ ,ജിശേഷ് കുമാർ , ഏ.പി.കുഞ്ഞബ്ദുള്ള , ബിനീഷ് കോട്ടക്കൽ മുൻസിപ്പൽ കൗൺസിലർമാരായ , പി.എം.റിയാസ് , വിലാസിനി നാരങ്ങോളി ,ഗിരിജ വി.കെ , സുജല ചെത്തിൽ എന്നിവർ സംസാരിച്ചു.ജനറൽ കൺവീനർ ബഷീർ മേലടി സ്വാഗതവും കൺവീനർ കെ.പി.സി.ശുക്കൂർ നന്ദിയും പറഞ്ഞു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe