സുഡാനില്‍ കലാപം രൂക്ഷം; ഇന്ത്യന്‍ എംബസി പോര്‍ട്ട് സുഡാനിലേക്ക് മാറ്റി

news image
May 3, 2023, 10:22 am GMT+0000 payyolionline.in

ഖാർത്തൂം∙ സുഡാനില്‍ ആഭ്യന്തരകലാപം രൂക്ഷമായി തുടരുന്നതിനിടെ ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനം ഖാര്‍ത്തൂം സിറ്റിയില്‍ നിന്ന് പോര്‍ട്ട് സുഡാനിലേക്ക് മാറ്റി. സുരക്ഷാ സാഹചര്യം കണക്കിലെടുത്താണ് പ്രവര്‍ത്തനം താല്‍ക്കാലികമായി മാറ്റിയതെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചു.സുഡാനിൽ ഇന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാനുള്ള ‘ഓപ്പറേഷന്‍ കാവേരി’യുടെ ഭാഗമായി പോര്‍ട്ട് സുഡാനില്‍ നിന്ന് 116 പേരെ വ്യോമസേനാ വിമാനത്തില്‍ ജിദ്ദയിലെത്തിച്ചു. ഇരുപതാമത്തെ സംഘമാണിത്. ജിദ്ദയില്‍ നിന്ന് 231 യാത്രക്കാര്‍ മുംബൈയിലെത്തി. 3500 ഓളം ഇന്ത്യക്കാരെ ഇതുവരെ രക്ഷപ്പെടുത്തി.

അതേസമയം, നാളെ മുതല്‍ ഏഴു ദിവസത്തേക്കു കൂടി വെടിനിര്‍ത്തലിന് സേനാ തലവന്‍ അബ്ദല്‍ ഫത്താ അല്‍ ബര്‍ഹാനും അര്‍ധസൈനിക വിഭാഗമായ ആര്‍എസ്എഫ് നേതാവ് മുഹമ്മദ് ഹംദാന്‍ ഡഗാലോയും തമ്മിൽ തത്വത്തില്‍ ധാരണയായി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe