സുധാകരന്‍ രാഷ്ട്രീയം അവസാനിപ്പിക്കാന്‍ സമയമായി: എംവി ജയരാജന്‍

news image
Jun 20, 2021, 5:48 pm IST

തിരുവനന്തപുരം:  കെ സുധാകരന്റെ കുറ്റസമ്മതം ഗൗരവമുള്ളതെന്ന് എം വി ജയരാജന്‍. സുധാകരനെതിരെ സുധാകരന്‍ തന്നെ നല്‍കുന്ന തെളിവാണ് കുറ്റസമ്മതമെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ നാല്‍പ്പാടി വാസു കേസില്‍ എഫ് ഐ ആര്‍ പ്രകാരം സുധാകരന്‍ പ്രതിയാണ്. സുധാകരന്‍ രാഷ്ട്രീയം അവസാനിപ്പിക്കാന്‍ സമയമായെന്നും അക്രമ സംഭവങ്ങളില്‍ പങ്കാളിത്തം തെളിയിച്ചാല്‍ രാഷ്ട്രീയം അസാനിപ്പിക്കുമെന്ന് സുധാകരന്‍ നേരത്തെ പറഞ്ഞിരുന്നുവെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

 

സുധാകരന്‍ തോക്ക് കൊണ്ടു നടക്കുന്നതിന് നിരവധി തെളിവുകളുണ്ട്.നാല്‍പ്പാടി വാസുവിന്റെയും സേവറി നാണുവിന്റെയും കുടുംബം തുടരന്വേഷണം അവശ്യപ്പെട്ടിട്ടുണ്ട്.നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിന് സിപിഐ എം കുടുംബങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe