സുരേഷ് ഗോപി ചികിത്സയിൽ: ന്യൂമോണിയയെന്ന് സംശയം

news image
Mar 14, 2021, 10:47 am IST

 

തിരുവനന്തപുരം: സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന് വരാനിരിക്കേ സുരേഷ് ഗോപി ചികിത്സയിൽ. ന്യൂമോണിയ ബാധയെന്ന് സംശയം. പത്ത് ദിവസത്തെ വിശ്രമമാണ് സുരേഷ് ഗോപിക്ക് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. സുരേഷ് ഗോപി തൃശൂരിൽ സ്ഥാനാര്‍ത്ഥിയായേക്കും എന്നാണ് സൂചന. കേരളത്തിലെ ബിജെപി സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിച്ചേക്കും.

സംസ്ഥാന ഘടകം നൽകിയ പട്ടിക ചില മാറ്റങ്ങളോടെ ഇന്നലെ തെരഞ്ഞെടുപ്പ് സമിതി അംഗീകരിച്ചിരുന്നു. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു ഇന്നലെ തെരഞ്ഞെടുപ്പ് സമിതി ചേര്‍ന്നത്. എല്ലാ സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിച്ചേക്കില്ല. കഴക്കൂട്ടം പോലുള്ള ചില മണ്ഡലങ്ങൾ തൽക്കാലം ഒഴിച്ചിടും. കെ സുരേന്ദ്രന്‍റെ പേര് മഞ്ചേശ്വരത്താണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കോന്നിയിലും സുരേന്ദ്രൻ മത്സരിക്കണോ എന്നതിൽ ദേശീയ നേതൃത്വം പിന്നീട് തീരുമാനമെടുക്കും. അൽഫോണ്‍സ് കണ്ണന്താനം കാഞ്ഞിരപ്പള്ളിയിൽ സ്ഥാനാര്‍ത്ഥിയാകും.

 

 

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe