സുവർണക്ഷേത്രത്തിന് സമീപം വീണ്ടും സ്ഫോടനം; ഒരാൾക്ക് പരിക്ക്

news image
May 8, 2023, 9:13 am GMT+0000 payyolionline.in

അമൃത്സർ: അമൃത്സറിലെ സുവർണക്ഷേത്രത്തിന് സമീപം വീണ്ടും സ്ഫോടനം. മൂന്നു ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് ഇവിടെ സ്ഫോടനമുണ്ടാകുന്നത്. ഇന്ന് ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്.

ശനിയാഴ്ച സ്ഫോടനമുണ്ടായ അതേ സ്ഥലത്താണ് ഇന്നും സ്ഫോടനമുണ്ടായത്. അന്ന് ഒരാൾക്ക് പരിക്കേൽക്കുകയും ചില കെട്ടിടങ്ങളുടെ കണ്ണാടിച്ചില്ലുകൾ ഉടയുകയും ചെയ്തിരുന്നു. ക്ഷേത്രത്തിലേക്ക് നീളുന്ന പാതയു‌ടെ സമീപത്താണ് സ്ഫോടനം ഉണ്ടായത്.  സ്ഫോടനകാരണം ഇനിയും കണ്ടെത്താനായിട്ടില്ല. അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു. ഇന്ന് രാവിലെ ആറരയോടെയാണ് സ്ഫോടനമുണ്ടായത്. സ്ഥിതി​ഗതികൾ ശാന്തമാണെന്നും ബോംബ് സ്കാഡും ഫോറൻസിക് സംഘവും സ്ഥലത്തുണ്ടെന്നും പൊലീസ് അറിയിച്ചു.

രണ്ട് സ്ഫോടനത്തിലും ​ഗൗരവമായ അന്വേഷണം വേണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെ‌ട്ടു. സ്ഫോടനം ഭക്തർക്കിടയിൽ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ടെന്നും പൊലീസ് സംഭവത്തെ ​ഗൗരവമായി കാണണമെന്നും ഇവർ ആവശ്യപ്പെടുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe