സെക്രട്ടേറിയറ്റിലെ തീപിടിത്തം: ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് ഡിജിപി അനിൽകാന്ത്

news image
May 9, 2023, 1:41 pm GMT+0000 payyolionline.in

തിരുവനന്തപുരം∙ സെക്രട്ടേറിയറ്റിൽ മൂന്നാംനിലയിൽ വ്യവസായ മന്ത്രി പി.രാജീവിന്റെ അഡിഷനൽ പ്രൈവറ്റ് സെക്രട്ടറിയുടെ മുറിയിൽ ഉണ്ടായ അഗ്നിബാധയെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡിജിപി അനിൽകാന്ത് ഉത്തരവിട്ടു.

സെക്രട്ടേറിയറ്റിൽ മൂന്നാം നിലയിൽ വ്യവസായ മന്ത്രി പി.രാജീവിന്റെ അഡിഷനൽ പ്രൈവറ്റ് സെക്രട്ടറിയുടെ മുറിയിൽ ഇന്ന് 7 മണിയോടെയാണ് തീപിടിത്തമുണ്ടായത്. 15 മിനിറ്റിനകം അഗ്നിരക്ഷാസേനയെത്തി തീയണച്ചു. ഫയലുകളൊന്നും കത്തിയില്ലെന്നാണ് പൊലീസിന്റെ മറുപടി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe