സെന്‍സെക്‌സ് സര്‍വകാല ഉയരത്തില്‍, 21034

news image
Oct 31, 2013, 3:11 pm IST payyolionline.in

മുംബൈ: ബ്ലൂ ചിപ്പ്‌ ഓഹരികളുടെ തിളക്കത്തില്‍ ബോംബെ ഓഹരി വിപണി ചരിത്രംകുറിച്ച നേട്ടത്തിലെത്തി. 21034 ലാണ്‌ സെന്‍സെക്‌സ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്‌. 105 പോയിന്റ്‌ നേട്ടം. 2010 നവംബര്‍ പത്തിനാണ്‌ ഇതിനുമുമ്പ്‌ വിപണി 21000 എന്ന സ്വപ്‌ന സംഖ്യ മറികടന്നത്‌. അന്ന്‌ 21005 ആയിരുന്നു സെന്‍സെക്‌സ് എത്തിപ്പിടിച്ചത്‌.

ആ സംഖ്യയും മറികടന്നാണ്‌ ഇന്നലെ നിക്ഷേപകരുടെ ആത്മവിശ്വാസം കൂട്ടി വിപണി സര്‍വകാല റെക്കോഡിട്ടത്‌. ഇന്നലെ 0.5 ശതമാനമാണ്‌ വിപണിയിലുണ്ടായ ഉയര്‍ച്ച. വിദേശ നിക്ഷേപകര്‍ വന്‍തോതില്‍ പണമിറക്കിയതാണ്‌ വിപണി ഉയരാന്‍ കാരണം. ദേശീയ ഓഹരി സൂചികയായ നിഫ്‌ടിയും ഇന്നലെ മെച്ചപ്പെട്ട പ്രകടനമാണ്‌ കാഴ്‌ചവച്ചത്‌. 30.80 പോയിന്റ്‌ ഉയര്‍ന്ന്‌ 6251 ലാണ്‌ നിഫ്‌ടി ക്ലോസ്‌ ചെയ്‌തത്‌.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe