സെർവർ ഹാക്ക് ചെയ്ത് പണം തട്ടുക ലക്ഷ്യം; മുൻ ജീവനക്കാരൻ ബാങ്കിൽ ഒളിച്ചിരുന്നത് ഒരുരാത്രി

news image
May 2, 2023, 1:20 pm GMT+0000 payyolionline.in

പുഞ്ച്∙ ബാങ്കിൽനിന്ന് അക്കൗണ്ടിലേക്കു പണം മാറ്റുന്നതിനായി മുൻ ജീവനക്കാരൻ ബാങ്കിൽ ഒളിച്ചിരുന്നത് ഒരുരാത്രി. ബാങ്ക് സെർവർ ഹാക്ക് ചെയ്യുന്നതിനായി ഫോൾസ് സീലിങ്ങിനുള്ളിലാണ് ഒളിച്ചിരുന്നത്. എന്നാൽ ബാങ്കിന്റെ സുരക്ഷാസംവിധാനം എത്ര ശ്രമിച്ചിട്ടും മറികടക്കാനാകാത്തത് മോഷണത്തിനു തിരിച്ചടിയായി. മെന്ധറിലെ ആരി ഗ്രാമത്തിൽനിന്നുള്ള മുഹമ്മദ് അബ്‌റർ എന്നയാളാണ് മോഷണശ്രമത്തിനു പൊലീസിന്റെ പിടിയിലായത്.

ജമ്മു കശ്മിര്‍ ബാങ്കിന്റെ മെന്ധർ ബ്രാഞ്ചിലായിരുന്നു സംഭവം. തിങ്കളാഴ്ച ബാങ്ക് പ്രവർത്തിക്കുന്ന സമയം ഉള്ളിൽ കടന്ന ഇയാൾ ഫോൾസ് സീലിങ്ങിന് ഉള്ളിൽ ഒളിക്കുകയായിരുന്നു. സുരക്ഷാ സംവിധാനം ഹാക്ക് ചെയ്യാനുള്ള ശ്രമം ശ്രദ്ധയിൽപ്പെട്ട ബാങ്ക് അധികൃതർ ഉടൻതന്നെ പൊലീസിൽ വിവരം അറിയിച്ച് ഇയാളെ കയ്യോടെ പിടികൂടുകയായിരുന്നു.

ഈ ബ്രാഞ്ചിലെ മുൻജീവനക്കാരനായ ഇയാളെ, 2021ൽ തട്ടിപ്പുമായി ബന്ധപ്പെട്ട് ബാങ്ക് പുറത്താക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് മറ്റു ജീവനക്കാർക്കു പങ്കുണ്ടോ എന്നത് അറിയുന്നതിനായി ഇയാളെ, പൊലീസ് ചോദ്യം ചെയ്യുകയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe