സേവ് കേരള മാർച്ചിനു നേരെ പോലീസ് മർദ്ദനം; മേപ്പയ്യൂരിൽ മുസ്ലിം ലീഗിന്റെ പ്രതിഷേധ പ്രകടനം

news image
Jan 19, 2023, 4:08 pm GMT+0000 payyolionline.in

മേപ്പയ്യൂർ: ഇടതുപക്ഷ സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ മുസ് ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽസെക്രട്ടറിയേറ്റിലേക്ക് നടത്തിയ സേവ് കേരള മാർച്ചിനു നേരെ  പോലീസ് നടത്തിയ ക്രൂര മർദ്ദനത്തിൽ പ്രതിഷേധിച്ച് മുസ് ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനമനുസരിച്ചുള്ള പ്രതിഷേധപ്രകടനം മേപ്പയ്യൂർ ടൗണിൽ നടന്നു. പേരാമ്പ്ര നിയോജക മണ്ഡലം മുസ് ലിം ലീഗ് ജനറൽ സെക്രട്ടറി ടി.കെ.എ ലത്തീഫ് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു.

 

പോലീസ് അതിക്രമത്തിനെതിരെ മുസ് ലിം ലീഗ് നേതൃത്വത്തിൽ മേപ്പയ്യൂർ ടൗണിൽ നടത്തിയ പ്രതിഷേധ പ്രകടനം

പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡന്റ് എം.എം അഷറഫ് അധ്യക്ഷനായി. എം.കെ അബ്ദുറഹിമാൻ മാസ്റ്റർ, ഫൈസൽ ചാവട്ട്, കെ.എം.എ അസീസ് സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് കെ.എം കുഞ്ഞമ്മത് മദനി, വി മുജീബ്, കീഴ്പോട്ട് പി മൊയ്തി,ടി.എം അബ്ദുള്ള, ഇ.പി അബ്ദുറഹിമാൻ, ഐ.ടി അബ്ദുസ്സലാം, മുജീബ് കോമത്ത്, മുഹമ്മദ് ചാവട്ട്, എം.കെ ഫസലുറഹ്മാൻ, കെ.കെ റഫീഖ്, കെ ലബീബ് അഷറഫ് നേതൃത്വം നൽകി

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe