സോളാര്‍ പവര്‍ സിസ്റ്റവുമായി വി- ഗാര്‍ഡ്

news image
Nov 5, 2013, 11:32 am IST payyolionline.in
കൊച്ചി: പ്രമുഖ ഇലക്ട്രോണിക്സ്- ഇലക്ട്രിക്കല്‍ കമ്പനി വി- ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് സിനര്‍ജി സീരീസിലുള്ള പുതിയ സോളാര്‍ പവര്‍ സിസ്റ്റം വിപണിയില്‍ അവതരിപ്പിച്ചു. സൗരോര്‍ജത്തിന്‍റെ ഫലപ്രദമായ ഉപയോഗത്തിലൂടെ മികച്ച പവര്‍ ഔട്ട്പുട്ടും ദീര്‍ഘകാല ബാറ്ററി ലൈഫും ഉറപ്പുനല്‍കുന്ന വിപ്ലവകരമായ ടെക്നോളജിയാണ് ഇതിലുള്ളതെന്നു കമ്പനി അവകാശപ്പെടുന്നു. 850 സിനെര്‍ജി, ഡിയു 850 സിനെര്‍ജി- സ്റ്റാന്‍ഡേഡ് എന്നീ രണ്ടു മോഡലുകള്‍ എത്തിച്ചിട്ടുണ്ട്.

സോളാര്‍ പിസിയു, ബാറ്ററി, സ്റ്റാന്‍ഡോടു കൂടിയ പാനല്‍ എന്നിവയടക്കമാണ് ഈ സോളാര്‍ സിസ്റ്റം എത്തുന്നത്. മികച്ച പ്രവര്‍ത്തനം ഉറപ്പുനല്‍കുന്ന സി10 റേറ്റഡ് ബാറ്ററിയോടെയാണ് സിനെര്‍ജി സീരീസ് എത്തുന്നത്. ലൈറ്റുകള്‍, ഫാനുകള്‍, ടിവി, കംപ്യൂട്ടര്‍ എന്നിവയ്ക്കു പ്രതിദിനം രണ്ടര യൂണിറ്റ് എന്ന കണക്കില്‍ വര്‍ഷം തോറും 40 ശതമാനം വരെ വൈദ്യുതി ലാഭം നേടാന്‍ ഇതിനാകുമെന്നു കമ്പനി. വില 55,000 രൂപ മുതല്‍. ഫ്രീ ഇന്‍സ്റ്റലേഷന്‍ ഓഫറുമുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe