സോണിയ ഇഡി ഓഫീസിലേക്ക്, രാജ്യവ്യാപകമായി പ്രതിഷേധം, സംസ്ഥാനത്ത് ട്രെയിൻ തടയൽ

news image
Jul 26, 2022, 11:31 am IST payyolionline.in

ദില്ലി/കോഴിക്കോട് : നാഷണൽ ഹെറാൾഡ് കേസിൽ  കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ചോദ്യം ചെയ്യലിനായി ഇഡി ഓഫീസിലേക്ക്. മക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും  ഒപ്പമാണ് സോണിയ ഇഡി ഓഫീസിലേക്ക് തിരിച്ചത്. അൽപസമയത്തിനകം ഇഡിക്ക് മുന്നിൽ വീണ്ടും ഹാജരാകും.

ഇഡി ചോദ്യം ചെയ്യലിനെതിരെ ദില്ലിയിലെ എഐസിസി ആസ്ഥാനത്ത് പ്രതിഷേധം ശക്തമാണ്. രാജ്ഘട്ട് കേന്ദ്രീകരിച്ച് പ്രതിഷേധിക്കാനായിരുന്നു നേരത്തെ കോൺഗ്രസ് തീരുമാനിച്ചിരുന്നത്. എന്നാൽ ഇതിന് ദില്ലി പൊലീസ് അനുമതി നൽകിയില്ല. തുട‍ര്‍ന്ന് പ്രതിഷേധം എഐസിസി ആസ്ഥാനത്തേക്ക് കേന്ദ്രീകരിക്കുകയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe