സോഷ്യൽമീഡിയ വഴി പ്രണയം ; നടുവണ്ണൂരിലെ 17കാരിക്കൊപ്പം നാടുവിടാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

news image
Jul 26, 2022, 3:02 pm IST payyolionline.in

കോഴിക്കോട്: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട് പ്രണയത്തിലായ നടുവണ്ണൂരിലെ പതിനേഴുകാരിയുമായി നാടുവിടാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ മണ്ണാർക്കാട് സ്വദേശിയായ ഷെമിമുദ്ദിനെ(29) യാണ് അത്തോളി പൊലീസ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തത്. ഇരുവരെയും ഉള്ളിയേരി ബസ് സ്റ്റാൻഡിൽ നാട്ടുകാർ തടഞ്ഞുവച്ച് പൊലീസിൽ അറിയിക്കുകയായിരുന്നു.മൂന്നു വർഷമായി ഇവർ പ്രണയത്തിലായിരുന്നു. ഇടയ്ക്ക് പരസ്പരം കാണാറുമുണ്ടായിരുന്നു. പൊലീസ് ഇൻസ്പെക്ടർ പി.കെ ജിതേഷിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതിയെ പേരാമ്പ്ര കോടതി റിമാൻഡ് ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe