സ്കൂളുകളിൽ ‘പി.ടി പിരീഡുകളിൽ’ മറ്റ് വിഷയം പഠിപ്പിക്കേണ്ട; ഉത്തരവിട്ട് പൊതുവിദ്യാഭ്യാസ വകുപ്പ്

news image
Jul 22, 2023, 11:56 am GMT+0000 payyolionline.in

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ കായിക-കലാ വിനോദങ്ങൾക്കുള്ള പിരീഡുകളിൽ മറ്റ് വിഷയങ്ങൾ പഠിപ്പിക്കരുതെന്ന് ഉത്തരവിട്ട് പൊതുവിദ്യാഭ്യാസ വകുപ്പ്. ഒന്ന് മുതൽ 12 വരെയുള്ള ക്ലാസുകളിൽ കായിക-കലാ വിനോദങ്ങൾക്കുള്ള പിരീഡുകളിൽ മറ്റ് വിഷയങ്ങൾ പഠിപ്പിക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കുട്ടികളിൽ നിന്ന് പരാതികൾ വന്നിട്ടുണ്ടെന്ന് ഉത്തരവിൽ പറയുന്നു.

ഈ പിരീഡുകളിൽ മറ്റ് വിഷയങ്ങൾ പഠിപ്പിക്കുന്നത് കുട്ടികളുടെ അവകാശങ്ങൾ കവർന്നെടുക്കുന്നതിന് തുല്യമാണ്. സംസ്ഥാന ബാലാവകാശ കമീഷനിൽ ഇതുസംബന്ധിച്ച് പരാതി വന്നിരുന്നു. അതിനാൽ, കായിക-കലാ വിനോദങ്ങൾക്കുള്ള പിരീഡുകളിൽ മറ്റ് വിഷയങ്ങൾ പഠിപ്പിക്കരുത് -പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിൽ വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe