സ്ഥിതി ഗുരുതരം: തലശ്ശേരി മത്സ്യമാർക്കറ്റ് അടച്ചു

news image
May 11, 2021, 12:21 pm IST

ത​ല​ശ്ശേ​രി: ലോ​ക്ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ൾ ന​ട​പ്പാ​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ത​ല​ശ്ശേ​രി മ​ത്സ്യ മാ​ർ​ക്ക​റ്റും ത​ലാ​യി മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖ​വും തി​ങ്ക​ളാ​ഴ്ച മു​ത​ൽ അ​ട​ച്ചി​ട്ടു. ലോ​ക്ഡൗ​ൺ ക​ഴി​യു​ന്ന​ത് വ​രെ​യാ​ണ് ന​ട​പ​ടി.

ത​ല​ശ്ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യോ​ട് ചേ​ർ​ന്നാ​ണ് ചി​ല്ല​റ -മൊ​ത്ത മ​ത്സ്യ വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്. കോ​വി​ഡ് രോ​ഗി​ക​ൾ ഏ​റെ ചി​കി​ത്സ​യി​ലു​ള്ള ജ​ന​റ​ൽ ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തോ​ട് ചേ​ർ​ന്നാ​ണ് മ​ത്സ്യം ക​യ​റ്റു​മ​തി​ക്കും ഇ​റ​ക്കു​മ​തി​ക്കു​മാ​യെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ടു​ന്ന​ത്.

മാ​ർ​ക്ക​റ്റി​ലേ​ക്കു​ള്ള വ​ഴി​യി​ൽ ത​ല​ങ്ങും വി​ല​ങ്ങു​ം മീ​ൻ​വ​ണ്ടി​ക​ൾ നി​ർ​ത്തി​യി​ടു​ന്ന​ത് രോ​ഗി​ക​ളു​മാ​യെ​ത്തു​ന്ന ആം​ബു​ല​ൻ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്ക് ത​ട​സ്സം സൃ​ഷ്​​ടി​ക്കാ​റു​ണ്ടാ​യി​രു​ന്നു.

പൊ​ലീ​സി‍െൻറ​യും ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ​യും ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് മാ​ർ​ക്ക​റ്റ് അ​ട​ച്ചി​ടാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ചി​ല്ല​റ മ​ത്സ്യ മാ​ർ​ക്ക​റ്റ് അ​ട​ച്ചി​ട്ട​തി​നാ​ൽ ന​ഗ​ര​വാ​സി​ക​ൾ​ക്ക് മ​ത്സ്യം ല​ഭി​ക്കാ​താ​യി. പൊ​ലീ​സ് വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യ​തി​നാ​ൽ സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​ത്തി മ​ത്സ്യം വാ​ങ്ങാ​നും ജ​ന​ത്തി​ന് പ്ര​യാ​സ​ക​ര​മാ​വു​ക​യാ​ണ്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe