സ്മൃതി ഇറാനിയുടെ മകൾക്കെതിരായ ആരോപണം; ബാർ നിർമ്മിച്ചത് ലൈസൻസില്ലാതെ, വിവരാവകാശ രേഖ പുറത്ത്

news image
Jul 27, 2022, 11:38 am IST payyolionline.in

ദില്ലി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ  മകളുടെ ഉടമസ്ഥതയിലെന്ന് ആരോപിക്കപ്പെട്ട ഗോവയിലെ ബാർ അനധികൃതമായി നിർമ്മിച്ചതെന്ന് വിവരാവകാശ രേഖ പുറത്ത്. അസഗാവ് പ‍ഞ്ചായത്താണ് കെട്ടിടം നിർമ്മിക്കാനോ മാറ്റം വരുത്താനോ അനുമതി നൽകിയിട്ടില്ലെന്ന് അറിയിച്ചത്.

തന്‍റെ മകൾ ബാർ നടത്തുന്നില്ലെന്ന് സ്മൃതി ഇറാനി സമർഥിക്കാൻ ശ്രമിക്കുമ്പോഴും സമൂഹമാധ്യമങ്ങളിൽ ഇത് പോലെ പഴയ വീഡിയോകൾ നിറഞ്ഞോടുകയാണ്. ഫുഡ് വ്ലോഗർമാർ നടത്തിയ പഴയ ഇന്‍റർവ്യൂകളിൽ സില്ലി സോൾസ് റസ്റ്റോറന്‍റ് ഉടമയായി പ്രത്യക്ഷപ്പെടുന്നത് സ്മൃതി ഇറാനിയുടെ മകൾ സോയിഷ് ഇറാനിയാണ്. സില്ലി സോളിന്‍റെയും മകളുടേയും നേട്ടങ്ങൾ അഭിമാനമെന്ന് സ്മൃതി ഇറാനി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വാക്കുകളും വൈറലാണ്.

ഉടമസ്ഥത സംബന്ധിച്ച തർക്കം തുടരുന്നതിനിടെയാണ് റസ്റ്റോറന്‍റും ബാറുമെല്ലാം കെട്ടിപൊക്കിയത് തന്നെ നിയമ വിരുധമെന്ന വിവരം ഇപ്പോൾ പുറത്ത് വരുന്നത്. വിവരാവകാശ നിയമപ്രകാരം അസഗാവ് പഞ്ചായത്തിൽ നിന്ന് ലഭിച്ച മറുപടിയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe