ദില്ലി: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂൺ 13 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് എസ്എസ്സിയുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ ssc.nic.in വഴി ഓൺലൈനായി അപേക്ഷിക്കാം. രാജ്യത്തുടനീളമുള്ള 2065 ഒഴിവുകളിലേക്കാണ് റിക്രൂട്ട്മെന്റ് ഡ്രൈവ് നടത്തുന്നത്. “മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഭാഗങ്ങളിലെ തസ്തികകളെക്കുറിച്ചും റിക്രൂട്ട്മെന്റ് പ്രക്രിയയുടെ വിവിധ ഘട്ടങ്ങളെക്കുറിച്ചും ഏറ്റവും പുതിയ വിവരങ്ങൾക്കായി ഉദ്യോഗാർത്ഥികൾ റീജിയണൽ ഓഫീസുകളുടെ വെബ്സൈറ്റുകൾ സന്ദർശിക്കേണ്ടതാണ്.” എസ്എസ്സി പുറപ്പെടുവിച്ച വിജ്ഞാപനം വായിക്കുക.
മെട്രിക്കുലേഷൻ, ഹയർസെക്കൻഡറി, ബിരുദവും അതിനുമുകളിലും കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതകളുള്ള ജോലികൾക്കായി ഒബ്ജക്റ്റീവ് ടൈപ്പ് മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ അടങ്ങുന്ന മൂന്ന് വ്യത്യസ്ത കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷകളിലെ പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ 100 രൂപ പരീക്ഷാ ഫീസ് അടയ്ക്കേണ്ടതാണ്.
പ്രധാനപ്പെട്ട തീയതികൾ:
ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കേണ്ട തീയതി ജൂൺ 13. ഓൺലൈൻ ഫീസ് അടയ്ക്കുന്നതിനുള്ള അവസാന തീയതി ജൂൺ 15 ആണ്. ഓൺലൈൻ പേയ്മെന്റ് ഉൾപ്പെടെയുള്ള ‘അപേക്ഷാ ഫോം തിരുത്തലിനുള്ള ‘ തീയതി 20.06.2022 മുതൽ 24.06.2022 വരെയാണ്. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയുടെ താത്ക്കാലിക തീയതികൾ ഓഗസ്റ്റ് 2022. കൂടുതൽ വിവരങ്ങൾ അറിയാൻ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.