സ്വകാര്യ അറവുമാലിന്യ സംസ്‌കരണ പ്ലാന്റ് നിർമാണം; കാവുംപുറത്ത് സംഘര്‍ഷം; ഒരാള്‍ അറസ്റ്റില്‍

news image
Sep 21, 2022, 3:20 am GMT+0000 payyolionline.in

താമരശേരി: സ്വകാര്യ കോഴി അറവുമാലിന്യ സംസ്‌കരണ പ്ലാന്റ് നിർമാണവുമായി ബന്ധപ്പെട്ട് പുതുപ്പാടി കാവുംപുറത്ത് സംഘര്‍ഷം. കണ്ടാലറിയാവുന്ന അമ്പതോളം പേര്‍ക്കെതിരെ താമരശേരി പൊലീസ് കേസെടുത്തു. ഒരാളെ അറസ്റ്റ് ചെയ്തു.

 

പുല്ലുമല നവാസി(46)നെയാണ് അറസ്റ്റ് ചെയ്തത്. കാവുംപുറത്ത് അറവു മാലിന്യ സംസ്‌കരണത്തിനായി നിർമിച്ച പ്ലാന്റിൽ അനധികൃതമായി നിര്‍മിച്ച ഭാഗം പൊളിച്ചുമാറ്റാന്‍ പുതുപ്പാടി പഞ്ചായത്ത് മെമ്മോ കൊടുത്തിരുന്നു.

ഇത് പ്രകാരം പൊളിച്ചുമാറ്റി തൊഴിലാളികള്‍ വാഹനത്തില്‍ തിരിച്ചുവരുമ്പോൾ ചിലർ സംഘടിതരായെത്തി തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നെന്നും തൊഴിലാളികളെത്തിയ ജീപ്പും അടിച്ചു തകര്‍ത്തതായും പൊലീസ് പറഞ്ഞു.

അതേസമയം, അറവുമാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മിക്കാനെത്തിയവര്‍ ഗുണ്ടകളെ ഇറക്കി പ്രദേശ വാസികളെ വെല്ലുവിളിച്ചതാണ് സംഘര്‍ഷത്തിനിടയായതെന്ന് സമരസമിതി ചെയര്‍മാന്‍ ഷംസീര്‍ പോത്താറ്റില്‍ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe