സ്വകാര്യ ക്ഷേത്രങ്ങൾക്ക് സഹായധനം അനുവദിക്കണം: പള്ളിക്കര നൈവാരണി ശ്രീകൃഷ്ണ ക്ഷേത്ര കമ്മിറ്റി

news image
Jun 24, 2021, 9:37 am IST

തിക്കോടി : ആരാധനാലയങ്ങൾ തുറക്കുന്നതിൽ നിയന്ത്രണം ഉള്ളതിനാൽ സ്വകാര്യക്ഷേത്രങ്ങൾ വൻ സാമ്പത്തിക പ്രതിസന്ധിയിലാണ്. നിത്യപൂജ നടത്താനും ജീവനക്കാർക്ക് വേതനം കൊടുക്കാനും സർക്കാർ സ്വകാര്യ ക്ഷേത്രങ്ങൾക്ക് അടിയന്തരമായി സഹായധനം അനുവദിക്കണമെന്ന് പള്ളിക്കര നൈവാരണി ശ്രീകൃഷ്ണ ക്ഷേത്ര കമ്മിറ്റി യോഗം അഭ്യർഥിച്ചു.

 

 

വഴിപാടുകളും കാണിക്കയും കൊണ്ട് തന്നെ നടത്തിക്കൊണ്ടുപോകാൻ കഴിയാത്ത സ്ഥിതിയാണ്. കഴിഞ്ഞ ഒന്നരമാസമായി ഭക്തരെ പ്രവേശിപ്പിക്കാൻ കഴിയാത്തതുമൂലം നിത്യപൂജപോലും മുടങ്ങുന്ന അവസ്ഥയായിരുന്നു. ക്ഷേത്രം പ്രസിഡന്റ്‌ തലയണ ജനാർദനൻ നായർ അധ്യക്ഷനായി. സെക്രട്ടറി അശോകൻ പുതിയോട്ടിൽ, ഒ.പി. രവി, നാണു നമ്പിയേരി, രാജഗോപാലൻ , ഗംഗാധരൻ കൂത്തിലാട്, വളപ്പിൽ രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe