സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടര്‍ ശ്യാം ശരണ്‍ നേഗി അന്തരിച്ചു

news image
Nov 5, 2022, 9:43 am GMT+0000 payyolionline.in

ധരംശാല: സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടര്‍ ശ്യാം ശരണ്‍ നേഗി  അന്തരിച്ചു. 106 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ഹിമാചല്‍ പ്രദേശിലെ കിന്നൗര്‍ നിവാസിയായിരുന്നു.

1917 ജൂലൈ ഒന്നിനാണ് അദ്ദേഹത്തിന്റെ ജനനം. സ്‌കൂള്‍ അധ്യാപകനായി ജോലി ചെയ്തു. രാജ്യത്തെ ആദ്യ പൊതുതിരഞ്ഞെടുപ്പിന്റെ ഭൂരിഭാഗം പോളിങ്ങും നടന്നത് 1952 ഫെബ്രുവരിയിലാണെങ്കിലും ഹിമാചലില്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ പ്രതികൂല കാലാവസ്ഥ കാരണം അഞ്ച് മാസം മുമ്പ് വോട്ടെടുപ്പ് നടത്തുകയായിരുന്നു. തുടര്‍ന്ന് ഒക്ടോബര്‍ 25ന് ആദ്യമായി വോട്ട് രേഖപ്പെടുത്തിയത് നേഗിയായിരുന്നു.

ഏറ്റവും ഒടുവില്‍, നവംബര്‍ 2ന് ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനായി നേഗി പോസ്റ്റല്‍ വോട്ടും രേഖപ്പെടുത്തി. സംസ്‌കാര ചടങ്ങിനുള്ള ക്രമീകരണം ജില്ലാ ഭരണകൂടം നടത്തുകയാണെന്നും പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരമെന്നും ജില്ല കലക്ടര്‍ ആബിദ് ഹുസൈന്‍ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe