സ്വമേധയാ രക്തം നല്‍കുമെന്ന പ്രതിജ്ഞയുമായി ശാന്തിനികേതന്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍

news image
Oct 7, 2013, 2:18 pm IST payyolionline.in

തിരുവള്ളൂര്‍ : ജീവന്‍ നിലനിര്‍ത്താനും രോഗ മുക്തിക്കും വേണ്ടി രക്തം ആവശ്യം വരുന്ന സഹ ജീവികള്‍ക്ക് സ്വമേധയാ രക്തം നല്‍കുമെന്ന്  നല്ല പാഠം പ്രവര്‍ത്തകരുടെ പ്രതിജ്ഞ. തിരുവള്ളൂര്‍ ശാന്തിനികേതന്‍  ഹൈസ്കൂളിലെ നല്ല പാഠം പ്രവര്‍ത്തകരാണ് രക്ത ദാനദിനത്തില്‍  ഈ പ്രതിജ്ഞ എടുത്തത്. സ്കൂളിലെ ക്ലാസ് റൂം ലൈബ്രറി ഹാളില്‍ ഒത്തു ചേര്‍ന്ന പ്രവര്‍ത്തകര്‍ പ്രധാനാധ്യാപിക എം. അജിതകുമാരി, സീനിയര്‍ അസിസ്റ്റന്റ് എം. സത്യഭാമ, നല്ല പാഠം അധ്യാപക കോ- ഓര്‍ഡിനേറ്റര്‍ വടയക്കണ്ടി നാരായണന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ആയിരുന്നു പ്രതിജ്ഞ. നല്ല പാഠം കണ്‍വീനര്‍ എം.ആദര്‍ശ് ചൊല്ലിക്കൊടുത്ത പ്രതിജ്ഞ അധ്യാപകരെക്കൊണ്ടും ഏറ്റു ചൊല്ലിക്കാന്‍ കൂട്ടുകാര്‍ മറന്നില്ല. എല്ലാ ക്ലാസിലെയും നല്ല പാഠം പ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്നു പ്രതിജ്ഞ എടുത്തതിനു പുറമേ എല്ലാ ക്ലാസിലും പോയി മുഴുവന്‍ വിദ്യാര്‍ത്ഥികളെക്കൊണ്ടും  പ്രതിജ്ഞ ചെയ്യിച്ചു.

തിരുവള്ളൂര്‍ ശാന്തിനികേതന്‍ ഹൈസ്കൂള്‍ നല്ല പാഠം പ്രവര്‍ത്തകര്‍ രക്ത ദാന പ്രതിജ്ഞ ചെയ്യുന്നു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe