കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില 200 രൂപ കുറഞ്ഞു. പവന് 21,920 രൂപയാണ് വ്യാഴാഴ്ചത്തെ വില. ഗ്രാമിന് 25 രൂപ കുറഞ്ഞ് 2,740 രൂപയിലാണ് വ്യാപാരം. അന്താരാഷ്ട്ര വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്.
മൂന്ന് ദിവസത്തെ തുടര്‍ച്ചയായ വര്‍ധനവിന് ശേഷമാണ് വില കുറഞ്ഞത്. ബുധനാഴ്ച പവന് 200 രൂപ വര്‍ധിച്ച് 22,120 രൂപയിലെത്തിയിരുന്നു. തിങ്കളാഴ്ച 21,680 രൂപയും ചൊവ്വാഴ്ച 22,040 രൂപയുമായിരുന്നു പവന് വില.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 22.44 ഡോളര്‍ താഴ്ന്ന് 1,302.16 ഡോളറിലത്തെി.
സ്വര്‍ണവില 200 രൂപ കുറഞ്ഞു; പവന് 21,920 രൂപ
Oct 10, 2013, 4:10 pm IST
payyolionline.in