സ്വര്‍ണ്ണമാല തിരിച്ചു നല്‍കിയ വിജീഷിന്റെ സത്യസന്ധതയ്‌ക്ക്‌ പോലീസിന്റെ ആദരവ്‌

news image
Dec 2, 2013, 1:25 pm IST payyolionline.in

വടകര: കളഞ്ഞുകിട്ടിയ ഒന്നേ മുക്കാല്‍ പവന്റെ സ്വര്‍ണമാല തിരികെ നല്‍കിയ ചോറോട്‌ കൂടത്തിങ്കല്‍ വിജീഷിനെ പോലീസ്‌ ആദരിച്ചു. റബ്‌കോ ജീവനക്കാരനായ വിജീഷിന്‌ കഴിഞ്ഞ ദിവസം ബസ്സ്‌ കാത്തുനില്‍ക്കുന്നതിനിടയില്‍ മാക്കൂല്‍ പീടിക ബസ്സ്‌ സ്റ്റോപ്പിന്‌ അടുത്തുനിന്നാണ്‌ മാല വീണുകിട്ടിയത്‌. ഇത്‌ വിജീഷ്‌ എ.എസ്‌.പി ഓഫീസില്‍ എത്തിച്ചു. പിന്നീട്‌ മാലയുടെ ഉടമ മാക്കൂല്‍ പീടികയില്‍ സഫയില്‍ ഇസ്‌മത്ത്‌ തെളിവ്‌ സഹിതം എത്തിയതോടെ തിരിച്ചുനല്‍കുകയായിരുന്നു. തുടര്‍ന്ന്‌ വിജീഷിന്റെ സത്യസന്ധതയ്‌ക്ക്‌ എ.എസ്‌.പി യതീഷ്‌ ചന്ദ്ര ഹോണസ്‌റ്റി സര്‍ട്ടിഫിക്കറ്റ്‌ നല്‍കി ആദരിച്ചു.


Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe