കൊച്ചി: ഒരു ദിവസത്തെ ഇടവേളക്കുശേഷം സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. പവന് 80 രൂപ കുറഞ്ഞ് 22,320ല്‍ എത്തി. സ്വര്‍ണ വിപണിയില്‍ രണ്ടാഴ്ചത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഗ്രാമിന് 2790 രൂപയാണ് ഇപ്പോഴത്തെ വില.
ശനിയാഴ്ച 160 രൂപ കുറഞ്ഞ് 22,400 രൂപയില്‍ എത്തിയിരുന്നു. ആഗോളവിപണിയിലെ വില വ്യത്യാസമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.