ഒക്റ്റോബര്‍ 28 – സ്വാമിനി നിവേദിത

news image
Oct 28, 2013, 12:59 am IST payyolionline.in

സ്വാമിനി നിവേദിത,    1867   ഒക്റ്റോബര്‍ 28 ന് ജനനം. സാമൂഹ്യ പ്രവര്‍ത്തകയും അദ്ധ്യാപികയും ഗ്രന്ഥകാരിയും ആയിരുന്ന മാര്‍ഗരറ്റ്‌ എലിസബത്ത്‌ നോബിള്‍ ആണ്‌, സ്വാമി വിവേകാനന്ദന്റെ    ഒട്ടുമിക്ക  ഇംഗ്ലീഷ്  അമേരിക്കന്‍ പ്രഭാഷണങ്ങളിലും പങ്കെടുക്കുകയും, പിന്നീട്‌  ഇന്ത്യയിലെത്തി സന്യാസസംഘാംഗമാകുകയും സ്വാമിനി നിവേദിത ആകുകയും ചെയ്തത്‌.

നവെംബർ 1898-ല്‍ നിവേദിത    ‘നിവേദിതാ വിദ്യാലയം’   എന്ന പേരിൽ കൊല്‍ക്കത്തയ്കടുത്ത് സമൂഹത്തിലെ എല്ലാ വിഭാഗത്തില്‍ പെടുന്ന സ്ത്രീകൾക്കും വേണ്ടി ഒരു വിദ്യാലയം തുടങ്ങി. ഭാരത സംസ്കാരത്തിനു പുറത്തു നിന്നു വന്ന ഒരാള്‍ എന്ന നിലയിൽ തന്റെ കൃതികളിലൂടെയും പ്രഭാഷണങ്ങളിലൂടെയും സംസ്കാരച്യുതിക്കെതിരെയും,   ഭാരതത്തിലെ സ്വാതന്ത്ര്യ സമരങ്ങള്‍ക്കും    ഏറെ ഉപകാരങ്ങൾ ചെയ്തു. 1911 ഒക്ടോബര്‍ 13 സമാധിയായി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe