സ്വാമി ജ്ഞാനതീർത്ഥയുടെ നടപടി അപലനിയം: കൊയിലാണ്ടി എസ്.എൻ.ഡി.പി യോഗം

news image
Jun 25, 2022, 8:54 pm IST payyolionline.in
കൊയിലാണ്ടി:  എസ് എൻ ഡി പി യോഗത്തെയും ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനേയും അപകീർത്തിപ്പെടുത്തുന്ന തരത്തിൽ മുളയ്ക്കുമ്പോൾ തന്നെ കരിഞ്ഞ് പോയ സംഘടനയ്ക്ക് വേണ്ടി ദല്ലാൾ പണി ഏറ്റെടുത്ത് അറിയാത്ത കാര്യങ്ങളെക്കുറിച്ച് പ്രസ്താവന നടത്തിയ സ്വാമി ജ്ഞാനതീർത്ഥയുടെ നടപടിയിൽ എസ് എൻ ഡി പി യോഗം കൊയിലാണ്ടി യൂണിയൻ കൗൺസിൽ ശക്തമായി പ്രതിഷേധിച്ചു.
യൂണിയൻ പ്രസിഡന്റ്‌ കെ എം രാജീവൻ അധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി പറമ്പത്ത് ദാസൻ സ്വാഗതവും പറഞ്ഞു. യൂണിയൻ കൗൺസിൽ അംഗങ്ങളായ എം ചോയിക്കുട്ടി, സുരേഷ്ര മേലേപ്പുറത്ത്, പി.വി.പുഷ്പരാജ്, കെ.കെ.കുഞ്ഞികൃഷ്ണൻ, യോഗം ഡയറക്ടർ ബോർഡംഗം കെ.കെ. ശ്രീധരൻ എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് വി.കെ.സുരേന്ദ്രൻ നന്ദി രേഖപ്പെടുത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe