സൗജന്യവൃക്കരോഗ നിര്‍ണ്ണയ ക്യാമ്പ്‌ സംഘാടക സമിതി ഓഫീസ് പ്രവര്‍ത്തനം തുടങ്ങി

news image
Oct 22, 2013, 12:08 pm IST payyolionline.in

മേപ്പയൂര്‍: കോഴിക്കോട് മെഡിക്കല്‍കോളേജ് നെഫ്രോളജി വിഭാഗവും സേവമേപ്പയൂരും സംയുക്തമായി നവംബര്‍ രണ്ടിന് മേപ്പയൂര്‍ ഗവ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വെച്ച് നടത്തുന്ന സൗജന്യ വൃക്കരോഗ നിര്‍ണ്ണയ ക്യാമ്പിന്റെ  സംഘാടക സമിതി ഓഫീസ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌ ആര്‍.ശശി ഉദ്ഘാടനം ചെയ്തു. മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌  കെ.കുഞ്ഞിരാമന്‍ ചടങ്ങില്‍ അധ്യക്ഷത  വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത് അംഗം എന്‍.എം കുഞ്ഞിക്കണ്ണന്‍, സ്റ്റാന്റിംങ്ങ്  കമ്മിറ്റി ചെയര്‍മാന്‍ മാരായ കെ.രാജീവന്‍, എന്‍.എം  ദാമോദരന്‍, ഗ്രാമപഞ്ചായത്ത് അംഗം ഷര്‍മിന കോമത്ത്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ഇ.കെ മുഹമ്മദ് ബഷീര്‍, കമ്മന അബ്ദുറഹിമാന്‍, ഭാസ്കരന്‍ കൊഴുക്കലൂര്‍, കെ.കെ ബാലന്‍, പി.പി രാധാകൃഷ്ണന്‍, മുജീബ് കോമത്ത്, ഷംസുദ്ദീന്‍ കമ്മന, ചെറുവാളിയില്‍ അസ്സയിനാര്‍, കെ കുഞ്ഞമ്മത്, നിഷാദ് പൊന്നം കണ്ടിഎന്നിവര്‍ പ്രസംഗിച്ചു. കെ. സിറാജ് സ്വാഗതവും പി.കെ അബ്ദുറഹിമാന്‍ നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe