പേരാമ്പ്രയിൽ സൗജന്യ കോവിഡ് വാക്‌സിനേഷൻ ക്യാമ്പ് നാളെ

news image
Apr 11, 2021, 6:21 pm IST

പേരാമ്പ്ര : റോട്ടറി ക്ലബ്ബ് ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ പേരാമ്പ്രയിൽ സൗജന്യ കോവിഡ് വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. 12, 13 തീയതികളിൽ രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ ചേനായി റോഡിലെ സേവ് ചാരിറ്റബിൾ ട്രസ്റ്റ് ഹാളിലാണ് ക്യാമ്പ്. പേരാമ്പ്ര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് ഉദ്ഘാടനംചെയ്യുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയച്ചു.

ഒരുദിവസം 350-ഓളം പേർക്ക് കുത്തിവെപ്പെടുക്കാനുള്ള സൗകര്യമുണ്ടാകും. 45 വയസ്സിനുമുകളിൽ പ്രായമുള്ളവർ ആധാർ കാർഡുമായി എത്തണം. രജിസ്ട്രേഷന് ഫോൺ: 9846119916, 9446280988.

പത്രസമ്മേളനത്തിൽ റോട്ടറി സോണൽ സെക്രട്ടറി വി.പി. ശശിധരൻ, പ്രോഗ്രാം കോ-ഓഡിനേറ്റർ എം. ഷംസുദ്ദീൻ, റോട്ടറി പേരാമ്പ്ര പ്രസിഡന്റ് കെ. രാമചന്ദ്രൻ, വി.എം. രാജൻ, വി.സി. നാരായണൻ നമ്പ്യാർ എന്നിവർ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe