സൗജന്യ വൃക്ക രോഗ നിർണ്ണയ ക്യാമ്പ് നാളെ തിക്കോടി പഞ്ചായത്ത് ബസാറിൽ

news image
Nov 5, 2022, 4:08 pm GMT+0000 payyolionline.in

തിക്കോടി : പഞ്ചായത്ത് ബസാർ സ്നേഹതീരം റസിഡൻസും തണൽ വടകരയും സംഘടിപ്പിക്കുന്ന വൃക്ക രോഗ നിർണ്ണയ ക്യാമ്പ് നാളെ രാവിലെ 9 മണിക്ക് പള്ളിത്താഴ മദ്രസ്സ പരിസരത്ത് കാനത്തിൽ ജമീല എംഎൽഎ ഉദ്ഘാടനം ചെയ്യും.

യൂറിൻ ആൽബൊമിൻ, ഷുഗർ, പ്രഷർ    ക്രിയാറ്റിൻ എന്നിവയുടെ പരിശോധനയാണ് ക്യാമ്പിൽ നടക്കുക. 300 ഓളം പേർ ക്യാമ്പിൽ രജിസ്ത്രർ ചെയ്തതായി സ്നേഹതീരം റസിഡൻസ് പ്രസിഡണ്ട് ടി. ഖാലിദും സെക്രട്ടറി ചോലയിൽ ബാലനും അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe